അംബാനിമാര്‍ക്ക് കള്ളപ്പണം:കെജ്രിവാള്

സ്വിസ് ബാങ്ക് അക്കൗണ്ടുകളുള്ളവരുടെ വിവരങ്ങള്‍ പുറത്തു വിട്ട കെജ്രിവാളും സംഘവും ജനീവയിലെ എച്ച്എസ്ബിസി ബാങ്കില്‍ സ്വിസ് ബാങ്ക് അക്കൗണ്ടുകളുളള 700 ആളുകളുടെ വിവരങ്ങള്‍ സര്‍ക്കാറിന്റെ കൈയില്‍ ഉണ്ട് എന്നും വെളിപ്പെടുത്തി.
700 ഇന്ത്യക്കാര്‍ക്ക് എച്ച്എസ്ബിസിയുടെ ജനീവ ബ്രാഞ്ചില്‍ അക്കൗണ്ടുകള്‍ ഉണ്ടെന്ന് തെളിയിക്കുന്ന സിഡി തങ്ങളുടെ കൈയില്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന ഇന്ത്യ എഗെന്‍സ്റ്റ് കറപ്ഷന്‍ പ്രവര്‍ത്തകര്‍, 2006 ഡിസംബറില്‍ ഈ അക്കൗണ്ടുകളില്‍ എത്ര തുകയുണ്ടായിരുന്നു എന്നത് ഉള്‍പ്പെടെ എല്ലാ വിവരങ്ങളും 2011 ജുലൈയില്‍ സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട് എന്നും പറയുന്നു.
സ്വിസ് ബാങ്ക് അക്കൗണ്ടുള്ള ഇന്ത്യക്കാരെ കുറിച്ച് സര്‍ക്കാര്‍ മറച്ചു വെച്ചു എന്ന് കെജ്രിവാള് ആരോപിച്ചു. മുകേഷ് അംബാനി, അനില്‍ അംബാനി, നരേഷ് ഗോയല്‍, ദാബര്‍, ബിര്‍ള ഗ്രൂപ്പ് എന്നീ വമ്പന്‍ കമ്പനികള്‍ എന്നിവരാണ് ഈ 700 പേരിലെ പ്രമുഖര്‍ എന്നും കെജ്രിവാള് വെളിപ്പെടുന്നു.
റിലയന്‍സ് റെയ്ഡ് ചെയ്ത അനു ടാന്റണ്‍, സന്ദീപ് ടാന്റണ്‍ എന്നീ മുന്‍ എആര്‍എസ്, ഇഡി ഉദ്യോഗസ്ഥാര്‍ക്കും സ്വിസ് ബാങ്ക് അക്കൗണ്ട് ഉണ്ട്.
സര്‍ക്കാറിന് ലഭിച്ച എല്ലാ പേരുകളും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്ന് പറഞ്ഞ കെജ്രിവാള് അവര്‍ക്ക് കിട്ടിയ പേരു വിവരങ്ങളും അവര്‍ക്ക് 2006 ഡിസംബറില്‍ സ്വിസ് ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്ന നിക്ഷേപവും പുറത്തു വിട്ടു.
മുകേഷ് അംബാനി (100 കോടി രൂപ), അനില്‍ അംബാനി (100 കോടി രൂപ), റിലയന്‍സ് ഗ്രൂപ്പ് കമ്പനിയായ മോടെക് സോഫ്റ്റ്വെയര് പ്രൈവറ്റ് ലിമിറ്റഡ് (2,100 കോടി രൂപ), റിലയന്‍സ് ഇന്‍ഡസ്ട്രി ലിമിറ്റഡ് (500 കോടി രൂപ), സന്ദീപ് ടാന്റണ്‍ (124 കോടി), അനു ടാന്റണ്‍ (125 കോടി രൂപ), കോകില ദിരുഭായി അംബാനി (അക്കൗണ്ട് ഉണ്ടെങ്കിലും പണമില്ല), നരേഷ് കുമാര്‍ ഗോയല്‍ (80 കോടി രൂപ), ബര്‍മാന്‍ കുടുംബ്തിലെ മുന്ന് അംഗങ്ങള്‍ (25 കോടി), യഷോവര്ധന ബിര്‍ള (അക്കൗണ്ടില്‍ പണമില്ല).
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications