കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംബാനിമാര്‍ക്ക്‌ കള്ളപ്പണം:കെജ്രിവാള്‍

  • By Shabnam Aarif
Google Oneindia Malayalam News

Aravind Kejriwal
ദില്ലി: പുതിയ വെളിപ്പെടുത്തലുകളുമായി ഇന്ത്യ എഗെന്‍സ്റ്റ്‌ കറപ്‌ഷന്‍ പ്രവര്‍ത്തകന്‍ അരവിന്ദ്‌ കെജ്രിവാള്‍ വീണ്ടും. സ്വിസ്‌ ബാങ്കിലെ കള്ളപ്പണത്തെ കുറിച്ചാണ്‌ പുതിയ വെളിപ്പെടുത്തല്‍.

സ്വിസ്‌ ബാങ്ക്‌ അക്കൗണ്ടുകളുള്ളവരുടെ വിവരങ്ങള്‍ പുറത്തു വിട്ട കെജ്രിവാളും സംഘവും ജനീവയിലെ എച്ച്‌എസ്‌ബിസി ബാങ്കില്‍ സ്വിസ്‌ ബാങ്ക്‌ അക്കൗണ്ടുകളുളള 700 ആളുകളുടെ വിവരങ്ങള്‍ സര്‍ക്കാറിന്റെ കൈയില്‍ ഉണ്ട്‌ എന്നും വെളിപ്പെടുത്തി.

700 ഇന്ത്യക്കാര്‍ക്ക്‌ എച്ച്‌എസ്‌ബിസിയുടെ ജനീവ ബ്രാഞ്ചില്‍ അക്കൗണ്ടുകള്‍ ഉണ്ടെന്ന്‌ തെളിയിക്കുന്ന സിഡി തങ്ങളുടെ കൈയില്‍ ഉണ്ടെന്ന്‌ അവകാശപ്പെടുന്ന ഇന്ത്യ എഗെന്‍സ്റ്റ്‌ കറപ്‌ഷന്‍ പ്രവര്‍ത്തകര്‍, 2006 ഡിസംബറില്‍ ഈ അക്കൗണ്ടുകളില്‍ എത്ര തുകയുണ്ടായിരുന്നു എന്നത്‌ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും 2011 ജുലൈയില്‍ സര്‍ക്കാറിന്‌ ലഭിച്ചിട്ടുണ്ട്‌ എന്നും പറയുന്നു.

സ്വിസ്‌ ബാങ്ക്‌ അക്കൗണ്ടുള്ള ഇന്ത്യക്കാരെ കുറിച്ച്‌ സര്‍ക്കാര്‍ മറച്ചു വെച്ചു എന്ന്‌ കെജ്രിവാള്‍ ആരോപിച്ചു. മുകേഷ്‌ അംബാനി, അനില്‍ അംബാനി, നരേഷ്‌ ഗോയല്‍, ദാബര്‍, ബിര്‍ള ഗ്രൂപ്പ്‌ എന്നീ വമ്പന്‍ കമ്പനികള്‍ എന്നിവരാണ്‌ ഈ 700 പേരിലെ പ്രമുഖര്‍ എന്നും കെജ്രിവാള്‍ വെളിപ്പെടുന്നു.

റിലയന്‍സ്‌ റെയ്‌ഡ്‌ ചെയ്‌ത അനു ടാന്റണ്‍, സന്ദീപ്‌ ടാന്റണ്‍ എന്നീ മുന്‍ എആര്‍എസ്‌, ഇഡി ഉദ്യോഗസ്ഥാര്‍ക്കും സ്വിസ്‌ ബാങ്ക്‌ അക്കൗണ്ട്‌ ഉണ്ട്‌.

സര്‍ക്കാറിന്‌ ലഭിച്ച എല്ലാ പേരുകളും തങ്ങള്‍ക്ക്‌ ലഭിച്ചിട്ടില്ല എന്ന്‌ പറഞ്ഞ കെജ്രിവാള്‍ അവര്‍ക്ക്‌ കിട്ടിയ പേരു വിവരങ്ങളും അവര്‍ക്ക്‌ 2006 ഡിസംബറില്‍ സ്വിസ്‌ ബാങ്ക്‌ അക്കൗണ്ടില്‍ ഉണ്ടായിരുന്ന നിക്ഷേപവും പുറത്തു വിട്ടു.

മുകേഷ്‌ അംബാനി (100 കോടി രൂപ), അനില്‍ അംബാനി (100 കോടി രൂപ), റിലയന്‍സ്‌ ഗ്രൂപ്പ്‌ കമ്പനിയായ മോടെക്‌ സോഫ്‌റ്റ്‌വെയര്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ (2,100 കോടി രൂപ), റിലയന്‍സ്‌ ഇന്‍ഡസ്‌ട്രി ലിമിറ്റഡ്‌ (500 കോടി രൂപ), സന്ദീപ്‌ ടാന്റണ്‍ (124 കോടി), അനു ടാന്റണ്‍ (125 കോടി രൂപ), കോകില ദിരുഭായി അംബാനി (അക്കൗണ്ട്‌ ഉണ്ടെങ്കിലും പണമില്ല), നരേഷ്‌ കുമാര്‍ ഗോയല്‍ (80 കോടി രൂപ), ബര്‍മാന്‍ കുടുംബ്‌തിലെ മുന്ന്‌ അംഗങ്ങള്‍ (25 കോടി), യഷോവര്‍ധന ബിര്‍ള (അക്കൗണ്ടില്‍ പണമില്ല).

English summary
India Against Corruption (IAC) activist Arvind Kejriwal is addressed another press conference exposing the black money of Indians in Swiss banks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X