ശ്രീരാമന്‍ മോശം ഭര്‍ത്താവെന്ന് ജെത് മലാനി

ശ്രീരാമന്‍ മോശം ഭര്‍ത്താവായിരുന്നു. അദ്ദേഹത്തെ എനിക്ക് ഇഷ്ടമല്ല. മുക്കുവന്‍മാരുടെ വാക്കു കേട്ട് സ്വന്തം ഭാര്യയെ വനവാസത്തിന് അയക്കാന്‍ ആരെങ്കിലും മുതിരുമോയെന്നും ജെത് മലാനി ചോദിച്ചു.
രാവണന്‍ സീതയെ തട്ടിക്കൊണ്ടു പോയ വേളയില്‍ ലക്ഷമണനോടാണ് സീതയെ കണ്ടുപിടിക്കാന്‍ രാമന്‍ ആവശ്യപ്പെട്ടത്. തട്ടിക്കൊണ്ടു പോകുന്ന സമയത്ത് സീത ലക്ഷമണന്റെ കസ്റ്റഡിയിലായതിനാലാണ് രാമന്‍ ഇങ്ങനെ ആവശ്യപ്പെട്ടത്. എന്തായാലും ലക്ഷമണന്‍ ബുദ്ധിമാനായിരുന്നു. അദ്ദേഹം പറഞ്ഞു ''ശ്രീ രാമാ, അവര്‍ എന്റെ സഹോദരിയാണ്. അതുകൊണ്ടു തന്നെ അവരുടെ പാദങ്ങളില്‍ മാത്രമേ ഞാന്‍ നോക്കിയിട്ടുള്ളൂ. അതിനാല്‍ അവരെ തിരിച്ചറിയാന്‍ എനിക്ക് സാധിക്കില്ല. ഇതേ കൗശലങ്ങള്‍ തന്നെയാണ് ഇപ്പോഴും മനുഷ്യര്‍ പ്രയോഗിച്ചു കൊണ്ടിരിക്കുന്നതെന്നും ജെത് മലാനി പറഞ്ഞു.
മുന്‍പ് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയ്‌ക്കെതിരെ പരസ്യമായി രംഗത്തു വന്ന ജെത് മലാനി പുതിയ പരാമര്‍ശത്തിലൂടെ വീണ്ടും പാര്‍ട്ടി നേതാക്കളുടെ എതിര്‍പ്പ് ക്ഷണിച്ച് വരുത്തിയിരിക്കുകയാണ്.












Click it and Unblock the Notifications