സ്‌കൂള്‍ ബസ് മറിഞ്ഞ് 21 പേര്‍ക്ക് പരിക്ക്

വിദ്യാര്‍ത്ഥികളും സ്‌കൂള്‍ ജീവനക്കാരും ഉള്‍പ്പെടെ 21 പേരാണ് ബസ്സിലുണ്ടായിരുന്നത്. ഇതില്‍ 17 പേര്‍ വിദ്യാര്‍ത്ഥികളായിരുന്നു. പരിക്ക് പറ്റിയ ആരുടേയും നില ഗുരുതരമല്ല. പരിക്കേറ്റവരെ തുറവൂര്‍ ജനറല്‍ ആശുപത്രിയിലും ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്‌കൂള്‍ കുട്ടികളെയും കൊണ്ടു പോവുകയായിരുന്ന ബസ് കത്തിയത്തോട് പാലത്തില്‍ നിന്നും താഴേക്ക് മറിഞ്ഞ് ഒരു മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.
നാട്ടുകാരും പൊലീസും ചേര്‍ന്നാണ് അപകട സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.












Click it and Unblock the Notifications