കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിപി തങ്കച്ചനെതിരെ കെ മുരളീധരന്‍

  • By Shabnam Aarif
Google Oneindia Malayalam News

K Muralidharan
കോഴിക്കോട്‌: കെ മുരളീധരന്‍ വീണ്ടും ഒരു വിവാദ പ്രസ്‌താനയുമായി രംഗത്ത്‌. ഇത്തവണ യുഡിഎഫ്‌ കണ്‍വീനര്‍ പിപി തങ്കച്ചന്‌ എതിരെയാണ്‌ ഇത്തവണ മുരളീധരന്‍. മുന്നണിയുടെ കണ്‍വീനര്‍ കോണ്‍ഗ്രസ്‌ എംഎല്‍എമാരെ നിയന്ത്രിക്കാന്‍ നോക്കണ്ട എന്നാണ്‌ അദ്ദേഹം പറഞ്ഞിരിക്കുന്നത്‌.

കോണ്‍ഗ്രസ്‌ എംഎല്‍എമാരെ നിയന്ത്രിക്കാന്‍ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും ഉണ്ടെന്നാണ്‌ മുരളീധരന്റെ വിശദീകരണം. പിസി ജോര്‍ജിനെ പോലുള്ളവരെ ആണ്‌ പിപി തങ്കച്ചന്‍ നിയന്ത്രിക്കേണ്ടത്‌ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുനസംഘടന ഉടന്‍ നടന്നില്ലെങ്കില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ്‌ യോഗങ്ങളും രഹസ്യ യോഗങ്ങളും സജീവമാകും എന്നും, ഇക്കാര്യം പൊതുവേദിയില്‍ പറയുമെന്നും മുരളീധരന്‍ മുന്നറിയിപ്പും നല്‍കി. മന്ത്രിസഭയുടെ പല നല്ല തീരുമാനങ്ങളും ജനങ്ങളിലേക്ക്‌ എത്തുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാര്‍ട്ടിയില്‍ അഭിപ്രായം പറയാന്‍ വേദി ഇല്ലാത്തതിനാല്‍ ആണ്‌ പൊതുവേദിയില്‍ അഭിപ്രായങ്ങള്‍ പറയുന്നത്‌ എന്ന ന്യായീകരണം അദ്ദേഹം ഇത്തവണയും ആവര്‍ത്തിച്ചു.

കോഴിക്കോട്‌ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവലം കൊട്ടാരം സര്‍ക്കാരിന്റേതാണ്‌ എന്നും അ്‌ദ്ദേഹം പറഞ്ഞു.

English summary
K Muralidharan MLA attacks UDF Convener PP Thankachan saying he is not supposed to regulate Congress MLAs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X