കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ഫയല്‍ ഇനി വീട്ടിലിരുന്ന് കാണാം

  • By അഭിരാം പ്രദീപ്‌
Google Oneindia Malayalam News

ചുവപ്പ്‌നാടക്കുള്ളില്‍ എന്ന മൊഴി അപ്രസക്തമാക്കുന്ന വിധത്തിലുള്ള പരിഷ്‌കരണത്തിനാണ് സര്‍ക്കാര്‍ തുടക്കമിടുന്നത്. ഇനി മുതല്‍ സെക്രട്ടറിയേറ്റില്‍ നല്‍കിയിട്ടുള്ള പരാതികളുടെയും അപേക്ഷയുടെയും വിവരങ്ങള്‍ ഒരു ക്ലിക്ക് ദൂരത്തില്‍ കണ്‍മുന്നിലെത്തും. ഫയലുകളുടെ നിജസ്ഥിതികള്‍ എന്താണെന്നും ഏത് ഉദ്യോഗസ്ഥനാണ് ആ ഫയലുകള്‍ പരിശോധിക്കുന്നത് എന്നതെല്ലാം അപേക്ഷകന് മറ്റൊരാളുടെ സഹായമില്ലാതെ ഇനി വ്യക്തമാകും.

Ideas

സര്‍ക്കാറിന്റെ വികസനപദ്ധതിയായി സപ്തധാരയില്‍ ഉള്‍പ്പെടുത്തിയാണ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ ഫയല്‍നീക്ക വിവരങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ആന്റ് ഡാറ്റ എക്‌സ്‌ചേഞ്ച് അഡ്വാന്‍സ്ഡ് സിസ്റ്റം(ഐഡിഇഎഎസ്) ഉപയോഗിച്ചാണ് ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.

അപേക്ഷയോ നിവേദനമോ നല്‍കിയവര്‍ www.kerala.gov.in എന്ന സൈറ്റില്‍ സെക്രട്ടറിയേറ്റ് ഫയല്‍ ട്രാക്കിങ് സിസ്റ്റം എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് അപേക്ഷകന്റെ ഫയല്‍ നമ്പര്‍ നല്‍കിയാല്‍ ഫയലിന്റെ സ്ഥിതിഗതികള്‍ അറിയാം. ഇതോടെ അകാരണമായി ഫയല്‍ തടഞ്ഞ് വെച്ച് നീതി നിഷേധിക്കാനുള്ള നീക്കം ഇല്ലാതാകുമെന്നാണ് പ്രതീക്ഷ.

മാത്രവുമല്ല 'ഗാന്ധിയെ' കാണിക്കവെച്ചാലേ ഫയല്‍ നീങ്ങുകയുള്ളൂവെന്ന നാട്ടുനടപ്പിന് അവസാനമാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ, അത് വെറും പ്രതീക്ഷയായി തീരാന്‍ തന്നെയാണ് സാധ്യത. കാരണം കിമ്പളം വാങ്ങി ശീലിച്ചുപോയ ഉദ്യോഗസ്ഥര്‍ ഇന്റര്‍നെറ്റ് പാരയ്ക്ക് മറുപാര കണ്ടെത്താനുള്ള ധൃതിപിടിച്ച ഓട്ടത്തിലാണിപ്പോള്‍.

English summary
The Kerala Government has decided to implement the File Tracking System, IDEAS (Information and Data Exchange Advanced System), across all the departments.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X