2 രൂപ അരി സര്‍ക്കാറിന് അധിക ബാധ്യത:മുഖ്യമന്ത്രി
അടുത്ത ജനുവരി മുതല്‍ എപിഎല്‍ വിഭാഗങ്ങള്‍ക്കുള്ള സബ്സിഡി അരി ബാങ്ക് വഴിയാണ് ലഭിക്കുക. ഒരു കിലോ ഗ്രാം അരിക്ക് 6 രൂപ 90 പൈസ നിരക്കിലാണ് ഇപ്രകാരം ബാങ്ക് വഴി നല്‍കുക.
ഓരോരുത്തര്‍ക്കും അവരവരുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് അരി നല്‍കുക. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ തുടങ്ങാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
റേഷന്‍ അരി കോടികള്‍ സബ്സിഡി നല്കി ലഭ്യമാക്കിയിട്ടും പൊതു വിപണിയിലെ അരിയുടെ വില കുറയാത്തതിനെ തുടര്‍ന്നാണ് നേരിട്ട് സബ്സിഡി നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍ എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം ബിപിഎല്‍ വിഭാഗത്തില്‍ പെട്ട കാര്‍ഡുടമകള്‍ക്ക് ബയോമെട്രിക് സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം ഉപയോഗിച്ചായിരിക്കും ഒരു രൂപ നിരക്കിലുള്ള അരി ലഭിക്കുക.
മന്ത്രിസഭാ യോഗത്തിന് ശേഷം യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.