ഇന്ത്യയെ കുറിച്ച് യുട്യൂബ് ഷോര്‍ട്ട് ഫിലിം മത്സരം

'ഇന്ത്യ ഈസ് എ വിഷ്വല്‍ ജേര്‍ണി' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മത്സരത്തില്‍ ഇന്ത്യയുടെ നാനത്വത്തില്‍ ഏകത്വത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. അഞ്ചുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 2013 ഫെബ്രുവരി ഒമ്പതാണ്.
ഇതിന്റെ ഭാഗമായി തിരക്കഥാകൃത്തും സംവിധായകനുമായി അനുരാഗ് കശ്യപിനോട് അഞ്ചു ചിത്രങ്ങള്‍ തയ്യാറാക്കാന്‍ യുട്യൂബ് ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോളതലത്തില്‍ നടക്കുന്ന മത്സരമായതുകൊണ്ടു തന്നെ മറ്റുള്ളവര്‍ക്ക് ഇന്ത്യയെ അടുത്തറിയാന്‍ കൂടുതല്‍ അവസരം ലഭിക്കുമെന്ന് മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയായ ഗാംഗുലി ദാസ് പറഞ്ഞു.
മൂന്നു വിഭാഗങ്ങളില്‍ നിന്നായി(വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണല്‍സ്, അമേച്വര്‍സ്) മൂന്നു പേരെ തിരഞ്ഞെടുക്കും. ഫിലിം മേഖലയിലെ വിദഗ്ധരായിരിക്കും ഫലം നിര്‍ണയിക്കുക. ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുകയും വോട്ടു ചെയ്യുകയും ചെയ്ത ചിത്രത്തിന് പ്രത്യേക പുരസ്‌കാരമുണ്ടായിരിക്കും.












Click it and Unblock the Notifications