ഞാനൊരു ഡെങ്കി കൊതുക്:കെജ്രിവാള്‍

ചെറിയ ചൊറിച്ചിലുണ്ടാക്കുന്ന കൊതുകാണ് ഇന്ത്യ എഗെന്‍സ്റ്റ് കറപ്‌ഷന്‍ എന്നാണ് സല്‍മാന്‍ ഖുര്‍ഷിദ് പരിഹസിച്ചിരുന്നത്.
ഞാന്‍ ഒരു ഡെങ്കി കൊതുകാണ്. ബിജെപിയെയും കടിക്കും. കോണ്‍ഗ്രസിനെയും കടിക്കും. രണ്ടു കൂട്ടരും പ്രശ്‌നത്തിലാവുകയും ചെയ്യും. കെജ്രിവാള്‍ പറഞ്ഞു.
700 ഇന്ത്യക്കാര്‍ക്ക് സ്വിസ് ബാങ്ക് അക്കൗണ്ടില്‍ കള്ളപ്പണം ഉണ്ട് എന്നാണ് ഏറ്റവും അവസാനം കെജ്രിവാളും കൂട്ടരും പുറത്തു വിട്ടത്. റിലയന്‍സ് ഗ്രൂപ്പിനെയാണ് ഇവിടെ കെജ്രിവാള്‍ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. സര്‍ക്കാറിന്റെ അടുത്ത് ഇതിന്റെ എല്ലാം രേഖകള്‍ ഉണ്ട് എന്ന് പറഞ്ഞ അദ്ദേഹം സര്‍ക്കാര്‍ ഇക്കാര്യം മറച്ചു പിടിക്കുകയാണ് എന്നും ആരോപിച്ചിരുന്നു.












Click it and Unblock the Notifications