കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞായറാഴ്ച മുതല്‍ യാത്രയ്ക്ക് ചെലവേറും

  • By Nisha Bose
Google Oneindia Malayalam News

Bus
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ആറു രൂപയാണ് മിനിമം ചാര്‍ജ്. വിദ്യാര്‍ഥികളുടെ കുറഞ്ഞ നിരക്ക് ഒരു രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.

ഇന്ധന വിലവര്‍ദ്ധനവിനെ തുടര്‍ന്ന് നിരക്ക് വര്‍ദ്ധനവിനെക്കുറിച്ച് പഠിച്ച ഉപസമിതി ചാര്‍ജ് ഉയര്‍ത്താന്‍ അനുമതി നല്‍കിയിരുന്നു. സമിതിയുടെ ശുപാര്‍ശ കൂടി പഠിച്ചാണ് യാത്രാനിരക്കുകള്‍ ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനമെടുത്തത്.

കുറഞ്ഞ ബസ് ചാര്‍ജ് അഞ്ച് രൂപയില്‍ നിന്ന് ആറുരൂപയാക്കുക, ഓട്ടോ റിക്ഷയുടെ മിനിമം ചാര്‍ജ് 12 രൂപയില്‍ നിന്ന് 15 രൂപയാക്കുക, കിലോമീറ്ററിനുള്ള ചാര്‍ജ് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയാക്കുക, ടാക്‌സിയുടെ കുറഞ്ഞ നിരക്ക് 60ല്‍ നിന്ന് 100 രൂപയാക്കുക, ടാക്‌സി കിലോമീറ്റര്‍ നിരക്ക് എട്ടില്‍ നിന്ന് 10 രൂപയാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ജസ്റ്റീസ് രാമചന്ദ്രന്‍ സമിതി സമര്‍പ്പിച്ചിരുന്നത്.

സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഇതിനിടെ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചതിനെതിരെ എസ്എഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.2011 ഓഗസ്റ്റ് എട്ടിനാണ് ഏറ്റവുമൊടുവില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. അന്ന് മിനിമം ചാര്‍ജ് അഞ്ചുരൂപയായി അന്ന് വര്‍ദ്ധിപ്പിച്ചു. ഡീസല്‍ വില വര്‍ദ്ധന മൂന്നുരൂപയോളം കൂട്ടിയപ്പോഴായിരുന്നു അത്‌.

English summary

 The proposed new bus charges will come into force from Sunday onwards.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X