നഴ്‌സുമാര്‍ ഇനി സല്‍വാര്‍ കമ്മീസില്‍

ജോലി ചെയ്യുന്നതിന് സാരിയേക്കാള്‍ സൗകര്യം സല്‍വാറാണെന്ന് നഴ്‌സുമാരുടെ സംഘടന മുന്‍പ് തന്നെ അറിയിച്ചിരുന്നു. ജോലി ചെയ്യുന്നതിനുള്ള സൗകര്യാര്‍ത്ഥം സാരി മാറ്റി ചുരിദാര്‍ കൊണ്ടു വരുന്നതില്‍ പ്രശ്‌നമില്ല. സംസ്ഥാനത്ത് നിലവില്‍ ചില സ്വകാര്യ ആശുപത്രികളില്‍ സല്‍വാര്‍ യൂണിഫോമായി അനുവദിക്കുന്നുണ്ട്. ഇനി മുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലും നഴ്‌സുമാര്‍ക്ക് സല്‍വാര്‍ ധരിച്ച് ജോലിയ്‌ക്കെത്താം. എന്നാല്‍ പഴയ രീതിയില്‍ സാരി തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പരിഷ്‌കാരം ഒരു തടസ്സമാവില്ലെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications