കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസുകാരനെ തല്ലിയാല്‍ നാട്ടിലേക്ക് സ്ഥലമാറ്റം

Google Oneindia Malayalam News

K Sudhakaran
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ വീണ്ടും കെ സുധാകരന്‍ എം പി രംഗത്തെത്തി. തന്നോട് അപമര്യാദയായി പെരുമാറിയ എസ് ഐയെ സ്വന്തംനാട്ടില്‍ ഭാര്യയുടെ അടുത്തേക്ക് പറഞ്ഞുവിട്ടുകൊണ്ടുള്ള നടപടിയാണ് പൊലീസിന്റെ തലപ്പത്തുള്ളവര്‍ സ്വീകരിച്ചതെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. പൊലീസ് നടപടിയൊന്നും തനിക്ക് പ്രശ്‌നമല്ലെന്നും തിരുവഞ്ചൂരിനേക്കാള്‍ വലിയ മന്ത്രി ഭരിക്കുമ്പോള്‍ താന്‍ ഇതിലും ഒട്ടേറെ പൊലീസ് നടപടികള്‍ നേരിട്ടുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി. വളപട്ടണം സംഭവത്തില്‍ എസ് ഐക്കെതിരെ നടപടി സ്വീകരിച്ചിട്ടും ആഭ്യന്തരമന്ത്രിയോടുള്ള അമര്‍ഷം കെ സുധാകരന്റെ നാക്കില്‍ പുകയുകയായിരുന്നു.

വളപട്ടണം സംഭവത്തെ തുടര്‍ന്നുള്ള ആഭ്യന്തരമന്ത്രിയുടെ പ്രതികരണം കേട്ടപ്പോള്‍ എസ് ഐക്കെതിരെ ഒരു നടപടി പോലും ഉണ്ടാകുമെന്ന് താന്‍ പ്രതീക്ഷിച്ചില്ല. ഇനി ഏതെങ്കിലും പൊലീസുകാരന് സ്വന്തം നാട്ടില്‍ സ്ഥലംമാറ്റം ആവശ്യമുണ്ടെങ്കില്‍ ഏതെങ്കിലും കോണ്‍ഗ്രസുകാരനെ തല്ലിയാല്‍ മതിയെന്നും സുധാകരന്‍ പറഞ്ഞു. പാപ്പിനിശ്ശേരിയിലെ മണലൂറ്റ് കേന്ദ്രം കെ സുധാകരന്റെ നേതൃത്വത്തിലുള്ളതാണെന്നുള്ള സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ പ്രസ്താവനക്ക് മറുപടി പറയാന്‍ കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ആഭ്യന്തരവകുപ്പിനോടും തിരുവഞ്ചൂരിനോടുമുള്ള അമര്‍ഷം സുധാകരന്റെ വാക്കുകളില്‍ രൂക്ഷമായി പ്രതിഫലിച്ചത്.

വളപട്ടണം സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കല്ലിക്കോടന്‍ രാഗേഷിനെ എസ് ഐ മര്‍ദ്ദിച്ച സംഭവം അന്വേഷണറിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്തത് ഖേദകരമാണ്. എന്തായാലും വളപട്ടണം സംഭവം താന്‍ ഇത്രയും കാലം പരിശ്രമിച്ചുണ്ടാക്കിയ മുഖച്ഛായ നഷ്ടപ്പെടുത്തിയെന്നും അത് വീണ്ടും തിരിച്ചുപിടിക്കുവാന്‍ ഏറെ കഠിനപ്രയത്‌നം നടത്തേണ്ടിവരുമെന്നും സുധാകരന്‍ പറഞ്ഞു.

അവിഹിതമായി പണം ഉണ്ടാക്കിയ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ് താന്‍ എന്ന് തെളിയിച്ചാല്‍ രാഷ്ട്രീയരംഗത്ത് താന്‍ പിന്നീട് ഉണ്ടാകില്ലെന്നും എം പി പറഞ്ഞു. പാപ്പിനിശ്ശേരിയിലെ മണലൂറ്റ് കേന്ദ്രത്തെ കുറിച്ച് പഠിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇതിന്റെ ഉടമസ്ഥന്‍ അഴീക്കോട് സൗത്ത് വായിപ്പറമ്പിലെ സി പി എം പ്രവര്‍ത്തകനാണെന്നാണ് വ്യക്തമായിട്ടുണ്ടെന്നും കെ സുധാകരന്‍ ആരോപിച്ചു.

സുധാകരന്റെ ആരോപണം ഉണ്ടായതിന് പിന്നാലെ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ രംഗത്തെത്തി. കേരളത്തില്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസുകാര്‍ക്ക രക്ഷയില്ലാത്ത സ്ഥിതിയാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നത്. വിവാദനായകനായ എസ് ഐയെ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്രിയതുവഴി കെ സുധാകരന്‍ എം പിയെ അപമാനിക്കുകയായിരുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.

English summary
Kannur MP and senior Congress leader K Sudhakaran has said that it was CPM that controls the sand mafia in the district. Sudhakaran said that being a leader it was his responsibility to keep up the morale of the party workers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X