ആന്റണി എവിടെയായിരുന്നെന്ന് വിഎസ്

ആന്റണി ഇടപെട്ടാലും മെട്രോ റയില്‍ പ്രശ്‌നം അവസാനിക്കും എന്ന് തോന്നുന്നില്ല എന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. ഇപ്പോഴും ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് എന്നാണ് പറയുന്നത് എന്നും പത്രങ്ങള്‍ ഇത് വലിയ വാര്‍ത്ത ആക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ കേന്ദ്രമന്ത്രിസഭയില്‍ 6 പേരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് 8 ആയി ഉയര്‍ന്നിട്ടുണ്ട്. എന്നിട്ടും ഒന്നും നടന്നിട്ടില്ല എന്ന് പറഞ്ഞ വിഎസ് കൊച്ചി മെട്രോയുടെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് തട്ടിപ്പ് മനസ്സിലായതുകൊണ്ടാണ് എന്ന് വ്യക്തമാക്കുകയും ചെയ്‌തു.
കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥ് എകെ ആന്റണിയുടെ നേതൃത്വത്തില്‍ നടക്കുന്ന കൊച്ചി മെട്രോ പ്രശ്‌ന പരിഹാര യോഗത്തില്‍ പങ്കെടുക്കും എന്ന് വെള്ളിയാഴ്‌ച അറിയിച്ചിരുന്നു.
പദ്ധതി ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഡിഎംആര്‍സി വ്യക്തമാക്കിയിരുന്നു. ആന്റണി പങ്കെടുക്കുന്ന യോഗത്തില്‍ ഡിഎംആര്‍സിയും പങ്കെടുക്കും.












Click it and Unblock the Notifications