കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലാലയ്ക്കായി ഒരു ദിനം

  • By Nisha Bose
Google Oneindia Malayalam News

Malala
ഇസ്ലാമാബാദ്: താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസഫ്‌സായിയോടുള്ള ബഹുമാനാര്‍ത്ഥം നവംബര്‍ 10 മലാല ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.

മലാലയ്ക്ക് വെടിയേറ്റിട്ട് ഒരു മാസം തികയുന്ന ശനിയാഴ്ച ലോകമെമ്പാടുമുള്ള സമാധാനപ്രേമികള്‍ മലാലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വിവിധ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്തുണ നല്‍കിക്കൊണ്ടാണ് നവംബര്‍ 10 മലാല ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തത്. ലോകമെമ്പാടുമുള്ള പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാണ് മലാലയെന്ന് ബാന്‍ കി മൂണ്‍ പറഞ്ഞു.

മലാലയ്ക്ക് നൊബേല്‍ സമ്മാനം നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബ്രിട്ടനില്‍ പതിനായിരക്കണക്കിനാളുകള്‍ കഴിഞ്ഞ ദിവസം പ്രകടനം നടത്തിയിരുന്നു.

സ്വാത് താഴ്‌വരയിലെ താലിബാന്‍ തീവ്രവാദികളുടെ കീഴിലുള്ളവരുടെ ജീവിതത്തെക്കുറിച്ചും ഇവര്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെക്കുറിച്ചും മലാല ഡയറി എഴുതിയിരുന്നു. ഇത് 2009ല്‍ ബി.ബി.സി. പ്രസിദ്ധീകരിച്ചതോടെയാണ് പെണ്‍കുട്ടി അന്താരാഷ്ട്ര ശ്രദ്ധനേടിയത്.

താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തിനിരയായ മലാലയെ പെഷര്‍വാറിലെ സൈനിക ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തലച്ചോറില്‍ നിന്നും വെടിയുണ്ടകള്‍ നീക്കം ചെയ്ത ശേഷം പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടനിലേയ്ക്ക് മാറ്റുകയായിരുന്നു.

English summary
The world will commemorate November 10 as ‘Malala Day’ in the honour of Pakistani child activist Malala Yousafzai, from this year as the United Nations Secretary-General Ban Ki-moon announced this move on Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X