അമിതാഭിന്റെ വിരട്ടലില്‍ പൊലീസും പേടിച്ചു

നക്‌സല്‍ സ്വാധീനമുള്ള മേഖലകളിലെ യുവാക്കളെ ബോധവത്കരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയുടെ പ്രചാരണാര്‍ത്ഥമാണ് കൈമൂര്‍ ജില്ലാ പൊലീസ് അമിതാഭിന്റെ ചിത്രം ഉപയോഗിച്ചത്. ഇതെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് എഴുപത്കാരനായ താരം തന്റെ പ്രതിഷേധം ട്വിറ്ററിലൂടെ അറിയിച്ചു. ബിഹാര്‍ പൊലീസ് തന്റെ ചിത്രം ഉപയോഗിക്കുന്നുവെന്ന് വാര്‍ത്തകളില്‍ കണ്ടു. ഇത് നിയമവിരുദ്ധമാണ്. തന്റെ അനുവാദം കൂടാതെയാണ് ചിത്രം ഉപയോഗിച്ചിരിക്കുന്നത്. ഇതിനെ നിയമപരമായി നേരിടുമെന്ന് കൂടി താരം പറഞ്ഞതോടെ ചിത്രം നീക്കം ചെയ്യാന്‍ ബിഹാര്‍ പൊലീസ് നിര്‍ബന്ധിതരായി.
താരത്തിന്റെ അനുവാദം കൂടാതെ ചിത്രം ഉപയോഗിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്ന് കൈമൂര്‍ എസ്പി ഉമശങ്കര്‍ പറഞ്ഞു. ചിത്രം ഉപയോഗിച്ചതിന് പിന്നില്‍ കച്ചവടതാത്പര്യമായിരുന്നില്ല. യുവാക്കള്‍ക്ക് പ്രചോദനം നല്‍കാനും വിദ്യാഭ്യാസത്തിലേയ്ക്ക് അവരെ ആകര്‍ഷിക്കാനുമായാണ് അമിതാഭിന്റെ ചിത്രം പതിച്ചത്.
കഴിഞ്ഞ മാസമാണ് പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരും നക്‌സല്‍ സ്വാധീനമുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവരുമായ യുവാക്കളെ പഠനത്തിലേയ്ക്ക് ആകര്‍ഷിക്കായി കൈമൂര്‍ ജില്ലാ പൊലീസ് പുതിയ പദ്ധതിയ്ക്ക് രൂപം നല്‍കിയത്.












Click it and Unblock the Notifications