Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡപകടത്തിന് കാരണം സുന്ദരികള്‍: മന്ത്രി

റായ്പൂര്‍: റോഡപകടങ്ങള്‍ക്ക് കാരണം സുന്ദരിമാരായ പെണ്‍കുട്ടികളും അവരുടെ ബൈക്ക് ഉള്ള കാമുകന്‍മാരുമാണെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്. റോഡ് സുരക്ഷയെ കുറിച്ച് എയിംസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് രമണ്‍ സിങ് ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. ദുപ്പട്ട കൊണ്ട് മുഖം മറയ്ക്കുന്ന പെണ്‍കുട്ടികള്‍ പക്ഷേ ഹെല്‍മറ്റ് ധരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നല്ല മൊബൈല്‍ ഫോണും കാമുകിയും ഉണ്ടെങ്കില്‍ പിന്നെ റോഡ് അപകടം ഉറപ്പാണ്. റോഡുകളുടെ ശോചനീയാവസ്ഥയാണ് അപകടങ്ങള്‍ക്ക് കാരണമെന്നായിരുന്നു നാം മുന്‍പ് ധരിച്ചു വച്ചിരുന്നത്. അതുകൊണ്ടു തന്നെ നമ്മള്‍ നല്ല റോഡുകള്‍ പണിതുയര്‍ത്തി. എന്നിട്ടും അപകടങ്ങള്‍ക്ക് കുറവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെണ്‍കുട്ടികള്‍ തങ്ങളുടെ സഹോദരന്‍മാര്‍ക്ക് ഹെല്‍മറ്റ് സമ്മാനിക്കണമെന്നു കൂടി ആഹ്വാനം ചെയ്യാനും രമണ്‍ സിങ് മറന്നില്ല.

മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്ന് കഴിഞ്ഞു. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ സ്ത്രീകളെ കുറിച്ചുള്ള പ്രസ്താവനയും വിവാദമായിരുന്നു. സമ്പന്ന കുടുംബങ്ങളിലെ പോലെ ഗ്രാമീണ സ്ത്രീകള്‍ക്ക് ആകര്‍ഷണീയത ഇല്ലെന്നായിരുന്നു മുലായം പറഞ്ഞത്. അതുകൊണ്ടു തന്നെ അവര്‍ക്ക് വനിതാ സംവരണ ബില്ലിന്റെ ഗുണം ലഭിക്കില്ലെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+