കെജ്രിവാള്‍ അമേരിക്കയുടെ ഏജന്റ്: ലാലു
ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍(ഐഎസി)നേതാവ് അരവിന്ദ് ക്രെജിവാള്‍ അമേരിക്കയുടെ ഏജന്റാണെന്ന് മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ്. സന്നദ്ധ സേവന പ്രവര്‍ത്തനത്തിന്റെ നാട്യത്തില്‍ കെജ്രിവാള്‍ നടപ്പാക്കുന്നത് അമേരിക്കന്‍ താല്‍പ്പര്യങ്ങളാണ്.

ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്കരിയ്ക്കും കെജ്രിവാളിനും മാനസിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് ഉറപ്പാണ്. രണ്ടുപേരും ബാബാ രാംദേവിന്റെ യോഗ ക്യാംപില്‍ പങ്കെടുത്ത് പരിഹാരം കാണേണ്ടതാണ്-മുന്‍ റെയില്‍വേ മന്ത്രി കളിയാക്കി.
ബിഹാര്‍ മുഖ്യമന്ത്രിയായ നിതിഷ് കുമാര്‍ കപടമതേതരത്വമാണ് പ്രസംഗിക്കുന്നത്. ജനതാദളിലായിരിക്കുമ്പോള്‍ ഞങ്ങളില്‍ നിന്നും അടവുകള്‍ പഠിച്ച നിതിഷ് ഇപ്പോള്‍ ഇരിക്കുന്നത് ആര്‍എസ്എസിന്റെ മടിയിലാണ്. ആര്‍ജെഡി സംഘടിപ്പിക്കുന്ന റാലിക്ക് മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ലാലു.
മുന്‍ കേന്ദ്രമന്ത്രി രഘുബംശ് പ്രസാദ് സിങ്, മുഹമ്മദ് തസ്ലിമുദ്ദീന്‍, രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ രാമചന്ദ്ര പുര്‍ബെ, എംഎല്‍എ അഷ്‌റുല്‍ ഇമാം എന്നിവര്‍ റാലിയെ അഭിസംബോധന ചെയ്യും.












Click it and Unblock the Notifications