കള്ളപ്പണം, സര്‍ക്കാര്‍ അന്വേഷണം നടത്തും

ഫ്രാന്‍സ് സര്‍ക്കാറില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഓരോ എക്കൗണ്ടും പരിശോധിച്ച് ആദായനികുതി വകുപ്പിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് നടപടി സ്വീകരിക്കും-കെജ്രിവാളിന്റെ ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം എന്നു സൂചിപ്പാക്കാതെയാണ് ധനകാര്യമന്ത്രാലയം ഇതുസംബന്ധിച്ച ഔദ്യോഗിക കുറിപ്പ് പുറത്തിറക്കിയത്.
ഗള്‍ഫ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മണി ട്രാന്‍സ്ഫറിങ് കമ്പനിയിലൂടെ ഇന്ത്യയിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം എത്തിയതായി സംശയമുണ്ട്. ഇതിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ പണമായി ഓഹരി വിപണിയിലേക്ക് ഒഴുകുന്ന പണത്തിന്റെ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണമാണെന്ന് സംശയിക്കുന്നുണ്ട്.
തീവ്രവാദ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന പണവും ഇപ്പോള്‍ ഓഹരി വിപണിയിലൂടെ ഇന്ത്യയിലെത്തുന്നുണ്ട്. വന്‍കിട നിക്ഷേപത്തിലൂടെ ലഭിക്കുന്ന പണത്തെ നിയമാനുസൃതമാക്കാനും വര്‍ധിപ്പിക്കാനും സംഘടനകള്‍ സാധിക്കുന്നുണ്ട്. റോമില്‍ ഇന്റര്‍പോളിന്റെ ജനറല്‍ അസംബ്ലിയില്‍ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഇക്കാര്യം ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications