Get Updates
Get notified of breaking news, exclusive insights, and must-see stories!

പേരിനെചൊല്ലി അണ്ണയും കെജ്രിവാളും 'ഉടക്കി'

ദില്ലി: ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ എന്ന പേര് തനിക്ക് വേണമെന്ന് അണ്ണാ ഹസാരെ അരവിന്ദ് കെജ്രിവാളിനോട് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 2010നാണ് ഈ പേരില്‍ അഴിമതിക്കെതിരേയുള്ള പോരാട്ടം ആരംഭിക്കുന്നത്. അരവിന്ദ് ഈ പോരാട്ടത്തിലെ ഒരംഗം മാത്രമായിരുന്നു. രണ്ടു മാസം മുമ്പ് അദ്ദേഹം ഞങ്ങളെ വിട്ടുപോയിരിക്കുന്നു-മഹാരാഷ്ട്രസദനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അണ്ണ ഇക്കാര്യം വ്യക്തമാക്കിയത്.

Anna Hazare

അണ്ണയുടെ ആവശ്യം പുറത്തുവന്ന ഉടന്‍ തന്നെ സംഘടനയുടെ പേര് ഒരു വിധത്തിലും ഇനി ഉപയോഗിക്കില്ലെന്ന് കെജ്രിവാള്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹം എന്റെ ഗുരുവാണ്. എല്ലാ ദിവസവും അദ്ദേഹവുമായി സംസാരിക്കുന്നുണ്ട്. ഐഎസിയുടെ പേര് ഉപയോഗിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞാല്‍ അത് ഉപയോഗിക്കില്ലെന്നു തന്നെയാണ് അര്‍ത്ഥം.

ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടന വിട്ടുപോയവര്‍ക്ക് തീര്‍ച്ചയായും മറ്റൊരു പേര് വേണം- ഇപ്പോഴും അണ്ണാ ഹസാരെയ്‌ക്കൊപ്പം നില്‍ക്കുന്ന കിരണ്‍ ബേദി അഭിപ്രായപ്പെട്ടു. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സംഘടന വിട്ട കെജ്രിവാള്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ്.

അതേ സമയം അഴിമതിക്കെതിരേയുള്ള പോരാട്ടം അവസാനിപ്പിക്കുന്ന പ്രശ്‌നമില്ലെന്നും പുതിയ സംഘവുമായി പോരാട്ടം കൂടുതല്‍ ശക്തമാക്കുമെന്നും അണ്ണ പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+