Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

Tamil Nadu
കോയമ്പത്തൂര്‍: കോയമ്പത്തൂരിനടുത്ത പെരുന്തുറയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് സേലം-കോയമ്പത്തൂര്‍ ഹൈവേയില്‍ വെച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ബസ് ഡ്രൈവര്‍ കട്ടപ്പന സ്വദേശി പ്രിന്‍സാണ് മരിച്ചത്. മലയാളിയായ രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തിലേക്കുള്ള ബസ്സായതിനാല്‍ ഭൂരിഭാഗം യാത്രക്കാരും മലയാളികളാണ്. പരിക്കേറ്റവരെ കോയമ്പത്തൂരിലുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുലര്‍ച്ചെ 2.30ഓടെയാണ് പാലക്കാട്, തൃശൂര്‍ വഴി കൊട്ടാരക്കരയ്ക്ക് പോകുന്ന 'യാത്ര' ബസ് അപകടത്തില്‍ പെട്ടത്. സൈഡ് കൊടുക്കുന്നതിനിടെ ലോറിയുമായി ഇടിയ്ക്കുകയായിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം പുറത്തുവന്നിരുന്നത്. എന്നാല്‍ നിയന്ത്രണം വിട്ട ബസ് സിമന്റ് ലോറിയ്ക്ക് പിറകെ ചെന്നിടിയ്ക്കുകയായിരുന്നുവെന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+