കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ഇന്ത്യഎക്‌സ്പ്രസില്‍ ഇനി നോണ്‍വെജും രുചിക്കാം

  • By Nisha Bose
Google Oneindia Malayalam News

Air India,
കോഴിക്കോട്: മാംസാഹാരപ്രിയര്‍ക്ക് സന്തോഷം പകരുന്ന ഒരു പരിഷ്‌കാരത്തിനൊരുങ്ങുകയാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ്. ഇനി മുതല്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ മാംസാഹാരവും ലഭ്യമാക്കാനാണ് തീരുമാനം. വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാലിന്റെ നിര്‍ദേശപ്രകാരമാണിത്.

ഞായറാഴ്ച മുതല്‍ ചിക്കന്‍ കീമ, ചിക്കന്‍ ബിരിയാണി തുടങ്ങിയ നോണ്‍വെജ് ഇനങ്ങള്‍ക്കും മെനുവില്‍ സ്ഥാനമുണ്ടാകും. പ്രാതലിന് ഇടിയപ്പത്തിനൊപ്പം ചിക്കന്‍ സ്റ്റ്യൂ, തട്ടു ദോശയ്‌ക്കൊപ്പം ചിക്കന്‍ കീമ തുടങ്ങിയവ ലഭിക്കും. ഇതുവരെ പച്ചക്കറി സ്റ്റ്യൂ മാത്രമാണ് നല്‍കിയിരുന്നത്.

രാത്രി ഭക്ഷണത്തിലും ഈ മാറ്റം പ്രകടമാവും. നോണ്‍ വെജ് ഇഷ്ടപ്പെടുന്നവര്‍ക്ക് രാത്രി നെയ്‌ച്ചോറും കോഴിക്കറിയുമാണ് നല്‍കുക. സസ്യാഹാരം കഴിക്കുന്നവര്‍ക്ക് നെയ്‌ച്ചോറിനൊപ്പം ഇനി നാടന്‍ പച്ചക്കറി കറിയാണ് നല്‍കുക. ഇതുവരെ ഉള്ളി സാമ്പാറായിരുന്നു രാത്രി നെയ്‌ച്ചോറിനൊപ്പം നല്‍കിയിരുന്നത്.

ഇടസമയത്ത് നല്‍കുന്ന ആഹാരത്തിലും ചിക്കന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. കടല, വെജ് റോള്‍ എന്നിവയ്‌ക്കൊപ്പം ഇടസമയത്ത് യാത്രക്കാര്‍ക്ക് ചിക്കന്‍ റോളും ലഭ്യമാകും. മാംസാഹാരം മെനുവില്‍ ഉള്‍പ്പെടുത്തിയതിന് പുറമേ സസ്യ വിഭവങ്ങളിലും ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്രാതലിന് ഇടിയപ്പത്തിനൊപ്പം ഇനി മുതല്‍ കടലക്കറിയാണ് ലഭിക്കുക. മുന്‍പ് സ്റ്റ്യൂവായിരുന്ന സ്ഥാനത്താണിത്. പ്രാതലിനൊപ്പം ഒരു കഷ്ണം കേക്കും നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.

English summary
Air India Express to provide Non-Veg food food for its passangers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X