കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുളിസീന്‍ പകര്‍ത്തിയ വിദ്യാര്‍ത്ഥി പിടിയില്‍

Google Oneindia Malayalam News

Girl Shower
ഇരുനൂറോളം സ്ത്രീകളുടെ കുളിസീന്‍ ഒളിക്യാമറ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്ത് വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ പിടികൂടി. കുറ്റിപ്പുറത്തിനടുത്തുള്ള പ്രമുഖ കോളെജിലെ ബിടെക് വിദ്യാര്‍ത്ഥിയെയാണ് ഒരു വീടിന്റെ കുളിമുറിക്കരികില്‍ നിന്നും കുളിസീന്‍ ചിത്രീകരിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി കുറ്റിപ്പുറം പൊലീസില്‍ ഏല്‍പ്പിച്ചത്.

പരാതിക്കാരില്ലാത്തതിനാല്‍ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ച പൊലീസ് ഇയാളെ വിട്ടയച്ചു. ആരെങ്കിലും പരാതിയുമായി വന്നാല്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. കോളെജിന് സമീപത്തുള്ള വീട്ടിലെ സ്ത്രീ കുളിക്കുന്നത് റെക്കോര്‍ഡ് ചെയ്യുന്നതിനിടെയാണ് ഇയാളെ നാട്ടുകാര്‍ വലയിലാക്കിയത്. പൊലീസില്‍ ഏല്‍പ്പിക്കുകയും തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുനൂറോളം സ്ത്രീകളുടെ കുളി പകര്‍ത്തിയതായി ഇയാള്‍ വെളിപ്പെടുത്തുകയുമായിരുന്നു.

ചോദ്യം ചെയ്യലിന് ശേഷം ഈ വിദ്യാര്‍ത്ഥി താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറിയില്‍ നിന്ന് 60 സിംകാര്‍ഡുകളും 40 മെമ്മറി കാര്‍ഡുകളും നൂറോളം സി ഡികളും ഡി വി ഡികളും ലാപ്‌ടോപ്പുകളും പൊലീസ് കണ്ടെടുത്തു. ഇവയില്‍ മിക്കതിലും അശ്ലീലദൃശ്യങ്ങളായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. താന്‍ പകര്‍ത്തിയ അശ്ലീല ദൃശ്യങ്ങള്‍ കോയമ്പത്തൂരിലുള്ള സുഹൃത്തിന് കൈമാറിയിട്ടുണ്ടെന്നും ഇത് കൂടാതെ യൂറോപ്പിലും ദക്ഷിണാഫ്രിക്കയിലുമുള്ള ചിലര്‍ക്ക് വന്‍തുകയ്ക്ക് ഇത്തരം ദൃശ്യങ്ങള്‍ വില്‍പ്പന നടത്തിയിട്ടുണ്ടെന്നും ഇയാള്‍ സമ്മതിച്ചു.

പഠിക്കുന്ന കോളെജിലെ ലേഡീസ് ഹോസ്റ്റലിലും ഒളിക്യാമറ വച്ച് പെണ്‍കുട്ടികളുടെ സ്വകാര്യകള്‍ പകര്‍ത്തിയിട്ടുണ്ടെന്നും സഹപാഠിയായ വിദ്യാര്‍ത്ഥിയുടെ സഹായം ഇതിന് ലഭിച്ചിട്ടുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നാലുവര്‍ഷമായി ഈ പരിപാടി തുടങ്ങിയിട്ടെന്നും സന്ധ്യാസമയത്താണ് കോളെജ് പരിസരത്തുള്ള വീടുകളുടെ കുളിമുറികളില്‍ നിന്നും ഒളിക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതെന്നും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ വ്യക്തമാക്കി.

കോളെജിന് സമീപത്തും കുറ്റിപ്പുറം ടൗണിലും കൂടാതെ സമീപപ്രദേശങ്ങളിലെ വീടുകളുടെ കുളിമുറികളില്‍ നിന്നും സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. കുമ്പിടി, കണ്ടനകം, തൃക്കണാപുരം, തവനൂര്‍ റോഡ് എന്നിവിടങ്ങളിലും വ്യാപകമായി ഇയാള്‍ സീന്‍ പകര്‍ത്തിയിട്ടുണ്ട്. ഇയാളുടെ മുറിയില്‍ നിന്നും കണ്ടെടുത്ത തൊണ്ടിസാധനങ്ങള്‍ കസ്റ്റഡിയില്‍ എടുത്ത ശേഷമാണ് യുവാവിനെ പൊലീസ് വിട്ടയച്ചിരിക്കുന്നത്. മുമ്പ് എറണാകുളത്ത് പഠിച്ചിരുന്ന ഇയാള്‍ സമാനസംഭവങ്ങളുണ്ടായതിനെത്തുടര്‍ന്ന് കോളെജില്‍ നിന്ന് പുറത്താക്കപ്പെടുകയും പിന്നീട് കുറ്റിപ്പുറത്തുള്ള കോളെജില്‍ എത്തുകയുമായിരുന്നു.

English summary
People caught an engineering student while capturing videos from a bathroom.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X