വിഎസിനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന്

2006ലായിരുന്നു സംഭവം. കണ്ണൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വിഎസിനെ അപായപ്പെടുത്താന്‍ യുവജന സംഘടനാ നേതാവ് ശ്രമിക്കുകയായിരുന്നു. അണികള്‍ക്കിടയിലൂടെ നടന്നു നീങ്ങിയ വിഎസിനെ കുരുക്കിട്ട് വീഴ്ത്താനായിരുന്നു ശ്രമം. എന്നാല്‍ വിഎസിന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഷാജഹാന്‍ സംഭവം കയ്യോടെ കണ്ടുപിടിച്ചു. ഇതിനെതിരെ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് ഷാജഹാന്‍ പറഞ്ഞു. എന്നാല്‍ ബര്‍ലിന്റെ പുസ്തകത്തിലെ പരാമര്‍ശം ശരിയാണെന്ന് എവിടേയും ഏറ്റുപറയാന്‍ തയ്യാറാണെന്നും ഷാജഹാന്‍ അറിയിച്ചു.
'വേണ്ടത് വിഎസിന്റെ ജീവന്‍ തന്നെയോ' എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന അധ്യായത്തിലാണ് ബെര്‍ലിന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അന്ന് യുവജന സംഘടനാ നേതാവായിരുന്ന ഇയാള്‍ ഇപ്പോള്‍ എംഎല്‍എയും സംസ്ഥാനസമിതിയംഗവുമാണെന്നും പുസ്തകത്തില്‍ പറയുന്നു.












Click it and Unblock the Notifications