കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം

കാറിനുള്ളില്‍ സീറ്റ് ബെല്‍റ്റ് ധരിച്ച് ഇരിക്കുന്ന നിലയില്‍ ആണ് മൃതദേഹം കാണപ്പെട്ടത്. കഴിഞ്ഞ നാലു ദിവസമായി കാര്‍ ഇവിടെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. കാറില്‍ നിന്ന് ദുര്‍ഗന്ധംവമിക്കുന്നുവെന്ന് സമീപവാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിനു രണ്ടു ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പോലീസ് നിഗമനം.
കഴിഞ്ഞ നാലു ദിവസമായി അരുണിനെ കാണാനില്ലായിരുന്നു. ഇക്കാര്യം അറിയിച്ച് ബന്ധുക്കള്‍ കിളിമാനൂര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന പൊലീസ് അറിയിച്ചു.












Click it and Unblock the Notifications