മ്യാന്‍മാറിലും യുഎസിലും ഭൂചലനം

മധ്യ മ്യാന്മാറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണിത്. ശക്തമായ തുടര്‍ചലനങ്ങളുണ്ടാകുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കുന്നുണ്ട്. അയല്‍രാജ്യമായ തായ്‌ലാന്‍ഡിലും ചലനം അനുഭവപ്പെട്ടതായി റോയിട്ടേഴ്‌സ് പ്രതിനിധി അറിയിച്ചു.
ആളപായമുള്ളതായി റിപ്പോര്‍ട്ടില്ലെങ്കിലും നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. മ്യാന്‍മാര്‍ സര്‍ക്കാറിന്റെ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
അമേരിക്കയിലെ കിഴക്കന്‍ കെന്റകിയിലും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ചലനത്തില്‍ നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ല. കല്‍ക്കരി ഖനികള്‍ ഏറെയുള്ള ഈ ഭാഗത്ത് ഇത്തരത്തില്‍ കമ്പനമുണ്ടാകുന്നത് ആദ്യമായിട്ടാണ്.












Click it and Unblock the Notifications