ആക്‌സിസ് ബാങ്കില്‍നിന്നും രണ്ട് പുതിയഉല്പന്നങ്ങള്‍
ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് യുവജനങ്ങള്‍ക്കും വീട്ടമ്മമാര്‍ക്കും വേണ്ടി രണ്ട് പുതിയ സാമ്പത്തിക ഉല്പന്നങ്ങള്‍ വിപണിയില്‍ ഇറക്കി. യൂത്ത് അക്കൗണ്ടും ലേഡീസ് ഫസ്റ്റ് കാര്‍ഡും. യുവജനങ്ങളുടെ ജീവിതശൈലി. കാഴ്ചപ്പാട്, മുന്‍ഗണനകള്‍ എന്നിവ മനസിലാക്കി രൂപകല്പന ചെയ്തതാണ് യൂത്ത് അക്കൗണ്ട്. 18-25 പ്രായ പരിധിയില്‍പ്പെട്ട യുവജനങ്ങള്‍ക്ക്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതാണ് ഇത്.

യൂത്ത് അക്കൗണ്ട് ഉള്ളവര്‍ക്ക് സ്വന്തം ഡെബിറ്റ് കാര്‍ഡില്‍ പതിക്കാനുള്ള ചിത്രം ഇമേജ് ഗാലറിയില്‍ നിന്നും തെരഞ്ഞെടുക്കാം. ആക്‌സിസ് ബാങ്കിന്റെ മറ്റ് അക്കൗണ്ടുകളിലേക്ക് യൂത്ത് അക്കൗണ്ട് ഉടമയ്ക്ക് പണം മൊബൈല്‍ ടു മൊബൈല്‍ ട്രാന്‍സ്ഫര്‍ ചെയ്യാം. ആക്‌സിസ് ബാങ്കില്‍ അക്കൗണ്ടുള്ള രക്ഷകര്‍ത്താക്കളുടെ ഫണ്ടില്‍ നിന്നും യൂത്ത് കാര്‍ഡ് വഴി പണം പിന്‍വലിക്കാമെന്ന പ്രത്യേകതയും യൂത്ത ഡെബിറ്റ് കാര്‍ഡിനുണ്ട്.
ലേഡീസ് ഫസ്റ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ആണ്. എല്ലാ വീട്ടാവശ്യങ്ങള്‍ക്കും പ്രസ്തുത കാര്‍ഡ് ഉപയോഗിക്കാം. വീട്ട് ചെലവ് പ്രതിമാസം അറിയാനുള്ള സംവിധാനവും ഉണ്ട്. അത് അനുസരിച്ച് ഓരോ മാസത്തെയും തുക കാര്‍ഡില്‍ ലോഡ് ചെയ്യാനും കഴിയും. ലേഡീസ് ഫസ്റ്റ് കാര്‍ഡ് ഉപയോഗിച്ച് ഓരോ 100 രൂപാ ചെലവഴിക്കുമ്പോഴും അഞ്ച് റിവാര്‍ഡ് പോയിന്റ് ലഭിക്കുമെന്നതാണ് പ്രത്യേകത.
ഉപഭോക്താവിന്റെ ആവശ്യം മനസിലാക്കി, അനുയോജ്യമായ സാമ്പത്തികോല്പന്നം ലഭ്യമാക്കാന്‍ തങ്ങള്‍ തീവ്രയത്‌നത്തിലാണെന്ന് ആക്‌സിസ് ബാങ്ക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ മനീഷ് ലാത് ഗുപ്ത പറഞ്ഞു. ആക്‌സിസ് ബാങ്കിന് 1113 നഗരങ്ങളിലായി 1741 ശാഖകള്‍ ഉണ്ട്. സിംഗപ്പൂര്‍, ഹോങ്കോങ്ങ്, ഷാങ്ഹായ്, കൊളംബോ, ദുബൈ, അബുദാബി, എന്നിവിടങ്ങളിലും ആക്‌സിസ് ബാങ്കിന് സാന്നിദ്ധ്യം ഉണ്ട്.












Click it and Unblock the Notifications