ദീക്ഷാ സേഥ് മീരാഷാംപൂവിന്റെ ബ്രാന്‍ഡ് അംബാസഡര്‍
കണ്‍സ്യൂമര്‍ ഉല്പ്പന്ന മേഖലയിലെ മുന്‍നിരക്കാരായ കെവിന്‍ കെയറിന്റെ പ്രധാന ഉല്പ്പന്നങ്ങളിലൊന്നായ മീരാഷാംപൂവിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി പ്രമുഖ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര താരവും മുന്‍ഫെമിന മിസ് ഇന്ത്യയുമായ ദീഷാസേഥ് നിയമിതയായി. പരമ്പരാഗത പ്രകൃതിദത്ത ചേരുവകളാണ് മീരയില്‍ അടങ്ങിയിരിക്കുന്നത്. കേശത്തിന് കരുത്തും ആരോഗ്യവും സൗന്ദര്യവും നല്കുന്ന പോഷകങ്ങള്‍ മീര ലഭ്യമാക്കുന്നു.

ഇന്നത്തെ ജീവിത ശൈലിക്ക് അനിവാര്യമായ മീര കൂടുതല്‍ വീടുകളില്‍ എത്തിക്കുകയാണ് തന്റെ ദൗത്യമെന്ന് ദീക്ഷാസേഥ് പറഞ്ഞു. ഷൂട്ടിങ്ങ് തിരക്കുമൂലം കേശപരിചരണത്തിന് സമയം പരിമിതമാണ്. ചീവിക്കായ്, ബദാം തുടങ്ങി ഒട്ടേറെ പോഷകങ്ങള്‍ അടങ്ങിയ മീരാഷാംപൂ ഉപയോഗിച്ചു തുടങ്ങിയ ശേഷം കേശ സംരക്ഷണത്തെപ്പറ്റി തനിക്കു വേവലാതി ഇല്ലെന്നും അവര്‍ പറഞ്ഞു.
മീരാഷാംപൂവിനും ഹെയര്‍വാഷ് പൗഡറിനും വന്‍പ്രിയമാണുള്ളതെന്ന് കെവിന്‍കെയര്‍, ഹെയര്‍കെയര്‍ മാര്‍ക്കറ്റിങ്ങ് ജനറല്‍ മാനേജര്‍ സമീര്‍ വാഞ്ചു പറഞ്ഞു. പേഴ്‌സണല്‍ കെയര്‍, ഭക്ഷ്യം, ഡെയറി, ബിവറേജ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കെവിന്‍ കെയര്‍ 110 കോടിരൂപ വിറ്റു വരവുള്ള കമ്പനിയാണ്.
മീര, ചിക്, നൈല്‍ (ഷാംപൂ) മീര, കാര്‍ത്തിക (ഹെയര്‍ വാഷ്പൗഡര്‍) ഫെയര്‍ എവര്‍ (ഫെയര്‍നസ് ക്രീം) മീര (വെളിച്ചെണ്ണ) സ്പിന്‍സ് (ഡിയോഡറന്റ്) ആന്റ് ടാല്‍ക്) രുചി, ചിന്നീസ്, ഗാര്‍ഡന്‍ (അച്ചാറുകളും, സ്‌നാക്കുകളും) ഇന്‍ഡിക്ക, രാഗ (ഹെയര്‍ കളറുകള്‍) മാ (ബിവറേജ്) കെവിന്‍സ് (പാല്‍) ഗ്രീന്‍ ട്രെന്‍ഡ്‌സ്, ലൈംലൈറ്റ് (സലോണ്‍സ്) എന്നിവയാണ് കമ്പനിയുടെ ബ്രാന്‍ഡ് പോര്‍ട്ട് പോളിയോ












Click it and Unblock the Notifications