ഗഡ്‌കരിക്കെതിരെ ക്യാമ്പെയന്‍:പിന്നില്‍ മോഡിയെന്ന്

തന്റെ ബ്ലോഗിലാണ് വൈദ്യ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഗഡ്‌കരിക്കെതിരെയുള്ള ക്യാമ്പെയിന്റെ തുടക്കം ഗുജറാത്തിലാണ് എന്നാണ് വൈദ്യ പറയുന്നത്. ഗഡ്‌കരി പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജി വെക്കണം എന്ന പറഞ്ഞപ്പോള്‍ തന്നെ മോഡിയെ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആക്കണം എന്നു പറഞ്ഞു എന്നതാണ് തന്റെ ആരോപണത്തിന് ശക്തി പകരാന്‍ വൈദ്യ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഞായറാഴ്‌ച മറാത്തി ഭാഷയിലാണ് വൈദ്യ ഇക്കാര്യങ്ങള്‍ തന്റെ ബ്ലോഗില്‍ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഗഡ്‌കരിയും, എല്‍കെ അദ്വാനിയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇല്ല എന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ മോഡിക്ക് പ്രധാനമന്ത്രി കസേര മോഹം ഉണ്ട്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് മോഡി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. വൈദ്യ തന്റെ ബ്ലോഗ് പോസ്‌റ്റില്‍ പറയുന്നു.
ബിജെപി അധ്യക്ഷന്‍ എന്ന് നിലയില്‍ ഗഡ്‌കരി തന്റെ പ്രധാനമന്ത്രി മോഹത്തിന് തടസ്സം നില്‍ക്കും എന്ന് മോഡിക്ക് തോന്നിയിട്ടുണ്ടാവും. അതുകൊണ്ട് തന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിന് മോഡി ജഠ്‌മലാനിയെ ഉപയോഗിക്കുകയാണ്.












Click it and Unblock the Notifications