എംഎം മണിക്ക് നുണ പരിശോധന

അഞ്ചേരി ബേബി വധം അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നുണ പരിശോധന സംബന്ധിച്ച തീരുമാനം ഉണ്ടായത്. സിപിഎം ഇടുക്കി നേതാക്കളായ എകെ ദാമോദരന്‍, ഒജി മദനന്‍, കുട്ടന്‍ എന്നിവരാണ് നുണ പരിശോധനയ്‌ക്ക് വിധേരാക്കപ്പെടുന്ന മറ്റുള്ളവര്‍.
നുണ പരിശോധനയ്‌ക്ക് ഹാജരാകാന്‍ നാല് പേര്‍ക്കും ഒരാഴ്‌ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലായിരിക്കും പരിശോധന നടക്കുക.
ഇക്കാര്യം സംബന്ധിച്ച് 4 പേര്‍ക്കും വ്യാഴാഴ്‌ച നോട്ടീസ് നല്‍കും. മണക്കാട് എംഎം മണി നടത്തിയ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി എന്നും കേസില്‍ എംഎം മണിയെ താമസിയാതെ അറസ്റ്റ് ചെയ്യും എന്നും അന്വേഷണ സംഘം അറിയിച്ചു.
നാലു പേരും നുണ പരിശോധനയ്‌ക്ക് തയ്യാറായില്ലെങ്കില്‍ അത് പ്രതികള്‍ക്ക് എതിരായ തെളിവായി സ്വീകരിക്കും. കേസിന്റെ കാലപ്പഴക്കം, പ്രതികള്‍ കുറ്റം നിഷേധിച്ചു എന്നീ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് നുണ പരിശോധനയ്‌ക്ക് വിധേയമാക്കാന്‍ തീരുമാനമായത്.












Click it and Unblock the Notifications