ആങ് സാന്‍ സൂചി ഇന്ത്യയില്‍

സൂചി മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്‌ച നടത്തും എന്നും ജവഹര്‍ലാല്‍ നെഹ്‌റു അനുസ്‌മരണ പരിപാടിയില്‍ പങ്കെടുക്കും എന്നും സൂചിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡിമോക്രസി അറിയിച്ചു.
പ്രധാനമന്ത്രി കഴിഞ്ഞ തവണ മ്യാന്‍മര്‍ സന്ദര്‍ശിച്ചപ്പോള്‍ ആണ് മ്യാന്‍മറിന്റെ പ്രതിപക്ഷ നേതാവു കൂടിയായ സൂചിയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുന്നത്.
സൂചി വീട്ടു തടങ്കലിലായിരുന്ന സമയത്ത് 1992ല്‍ ഇന്ത്യ സൂചിക്ക് ജവഹര്‍ലാല്‍ നെഹ്‌റു അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.
ദില്ലിയിലെത്തിയ സൂചി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെ കാണും. പാര്‍ലെമെന്റ് സന്ദര്‍ശിക്കും. അതുപോലെ ലോക്‌സഭാ സ്‌പീക്കര്‍ മീര കുമാറിനെ സന്ദര്‍ശിക്കും. അതുപോലെ സൂചി രാഷ്ട്രമീമാംസയില്‍ ബിരുദമെടുത്ത ലേഡി ശ്രീ രാം കോളേജ് സന്ദര്‍ശിക്കും.
സൂചിയുടെ അമ്മ ഡോ ഖിന്‍ കി ഇന്ത്യയില്‍ മ്യാന്‍മറിന്റെ അംബാസിഡറായിരുന്നു 1960ല്‍.












Click it and Unblock the Notifications