കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആങ്‌ സാന്‍ സൂചി ഇന്ത്യയില്‍

  • By Shabnam Aarif
Google Oneindia Malayalam News

Aung San Suu Kyi
ദില്ലി: മ്യാന്‍മറിലെ ദജനാധിപത്യ പ്രക്ഷോഭക ആങ്‌ സാന്‍ സൂചി ചൊവ്വാഴ്‌ച ഇന്ത്യയിലെത്തി. നീണ്ട 40 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ആണ്‌ സൂചി ഇന്ത്യ സന്ദര്‍ശിക്കുന്നത്‌. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രത്യേക ക്ഷണ പ്രകാരം ആണ്‌ സൂചിയുടെ സന്ദര്‍ശനം.

സൂചി മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്‌ച നടത്തും എന്നും ജവഹര്‍ലാല്‍ നെഹ്‌റു അനുസ്‌മരണ പരിപാടിയില്‍ പങ്കെടുക്കും എന്നും സൂചിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ്‌ ഫോര്‍ ഡിമോക്രസി അറിയിച്ചു.

പ്രധാനമന്ത്രി കഴിഞ്ഞ തവണ മ്യാന്‍മര്‍ സന്ദര്‍ശിച്ചപ്പോള്‍ ആണ്‌ മ്യാന്‍മറിന്റെ പ്രതിപക്ഷ നേതാവു കൂടിയായ സൂചിയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുന്നത്‌.

സൂചി വീട്ടു തടങ്കലിലായിരുന്ന സമയത്ത്‌ 1992ല്‍ ഇന്ത്യ സൂചിക്ക്‌ ജവഹര്‍ലാല്‍ നെഹ്‌റു അവാര്‍ഡ്‌ നല്‍കി ആദരിച്ചിരുന്നു.

ദില്ലിയിലെത്തിയ സൂചി ഉപരാഷ്ട്രപതി ഹമീദ്‌ അന്‍സാരിയെ കാണും. പാര്‍ലെമെന്റ്‌ സന്ദര്‍ശിക്കും. അതുപോലെ ലോക്‌സഭാ സ്‌പീക്കര്‍ മീര കുമാറിനെ സന്ദര്‍ശിക്കും. അതുപോലെ സൂചി രാഷ്ട്രമീമാംസയില്‍ ബിരുദമെടുത്ത ലേഡി ശ്രീ രാം കോളേജ്‌ സന്ദര്‍ശിക്കും.

സൂചിയുടെ അമ്മ ഡോ ഖിന്‍ കി ഇന്ത്യയില്‍ മ്യാന്‍മറിന്റെ അംബാസിഡറായിരുന്നു 1960ല്‍.

English summary
Myanmar's pro-democracy leader Aung San Suu Kyi on Monday left for New Delhi on her first visit to India in 40 years. The Opposition leader of Myanmar will reach India on Tuesday on the invitation of Indian Prime Minister Manmohan Singh, Xinhua reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X