പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം:8 മരണം
ലക്നൗ: ലക്നൗവിന് അടുത്തുള്ള ഔറയിലെ പടക്ക നിര്‍മ്മാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 4 കുട്ടികള്‍ ഉള്‍പ്പെടെ 8 പേര് മരിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദീപാവലി ആഘോഷങ്ങള്‍ക്കിടെയാണ് സ്ഫോടനം നടന്നത്.
മരിച്ച 8 പേരില്‍ 6 പേര് ഒരൊറ്റ കുടുംബത്തിലെ അംഗങ്ങളാണ്. ഒരു വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന അനധികൃത കെട്ടിടത്തിലാണ് ഈ പടക്ക നിര്‍മ്മാണശാല പ്രവര്‍ത്തിക്കുന്നത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലൈസന്‍സില്ലാതെ ആണ് ഈ പടക്ക നിര്‍മ്മാണശാല പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇപ്രാവശ്യത്തെ ദീപാവലി ആഘോഷങ്ങള്‍ക്കായുള്ള പടക്കങ്ങളും മറ്റും ആണ് ഇവിടെ നിര്‍മ്മിച്ചുകൊണ്ടിരുന്നത്.
സ്ഫോടനത്തില്‍ പരിക്കേറ്റവരില്‍ എട്ട് പേരുടെ നില അതീവ ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റവരെ കാണ്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ പടക്ക നിര്‍മ്മാണശാലയുടെ അടുത്തുണ്ടായിരുന്ന നിരവധി വീടുകള്‍ അഗ്നിക്കിരയായി.
യഥാര്‍ത്ഥത്തില്‍ പടക്ക നിര്‍മ്മാണശാലയുടെ ഉടമസ്ഥന് പടക്കം ഉണ്ടാക്കാനുള്ള ലൈസന്‍സ് ഉണ്ട്. എന്നാല്‍ ലൈസന്‍സുള്ള കെട്ടിടത്തില്‍ നിന്നും അകലെ വേറൊരു കെട്ടിടത്തിലും പടക്കം ഉണ്ടാക്കുകയായിരുന്നു. ദീപാവലിയുടെ തിരക്ക് കണക്കിലെടുത്തായിരുന്നു ഇത്. ഈ കെട്ടിടത്തിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications