Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ ഭീകരാക്രമണത്തിന്‌ സാധ്യത:കനത്ത സുരക്ഷ

Delhi Map
ദില്ലി: ദില്ലിയില്‍ ഭീകരാക്രമണത്തിന്‌ സാധ്യതയുണ്ട്‌ എന്ന്‌ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്‌ ലഭിച്ചതിനെ തുടര്‍ന്ന്‌ തലസ്ഥാനത്ത്‌ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുകയാണ്‌.

ഇന്ത്യന്‍ മുജാഹിദീന്റെ നേതൃത്വത്തില്‍ ഭീകരാക്രമണത്തിന്‌ സാധ്യത ഉണ്ട്‌ എന്നാണ്‌ മുന്നറിയിപ്പ്‌ ലഭിച്ചിരിക്കുന്നത്‌. നവംബര്‍ പതിന്നാല്‌, ബുധനാഴ്‌ച ഡല്‍ഹി മെട്രോയിലോ പ്രഗതി മൈതാനില്‍ വെച്ച്‌ നടക്കുന്ന അന്താരാഷ്ട്ര വാഎണിജ്യ മേളയിലോ ഇന്ത്യന്‍ മുജാഹിദീന്‍ ആക്രമിക്കാന്‍ പദ്ധതിയിടുന്നുണ്ട്‌ എന്നാണ്‌ ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്‌.

ദില്ലി പൊലീസും, റീസേര്‍ച്ച്‌ ഏന്റ്‌ അനാലിസിസ്‌ വിങ്ങും (റോ) ആണ്‌ ഭീകരാക്രമണത്തെ കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌.

നവംബര്‍ ഒന്നിന്‌ സൗദി അറേബ്യയില്‍ നിന്നും വന്ന ഫോണ്‍ കോളിനെ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണമാണ്‌ ഇങ്ങനെയൊരു ഭീകരാക്രമണ സാധ്യതയിലേക്ക്‌ അന്വേഷണ ഉദ്യോഗസ്ഥരെ എത്തിച്ചത്‌.

ഈ ഫോണ്‍ കോളിനെ തുടര്‍ന്ന്‌ റോ അംഗങ്ങളും ദില്ലി പൊലീസും സൗദിയുടെ തലസ്ഥാനമായ റിയാദിലെത്തി ഫോണ്‍ ചെയ്‌തയാളെ ചോദ്യം ചെയ്‌തിരുന്നു. ഈ ചോദ്യം ചെയ്യലിനെ തുടര്‍ന്ന്‌ ആക്രമണം നടത്താനുള്ള പദ്ധതിയെ കുറിച്ച്‌ കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കുന്നത്‌.

ദില്ലി, ഹൈദരാബാദ്‌, ജയ്‌പൂര്‍ എന്നിവിടങ്ങളില്‍ 2008ല്‍ നടന്ന സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ എന്ന്‌ അറിയപ്പെടുന്ന റിയാസ്‌ ഭട്‌കല്‍ തന്നെയാണ്‌ ഈ ആക്രമണവും പദ്ധതിയിടുന്നത്‌ എന്നാണ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+