കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെത് മലാനിയുടെ മുഖത്ത് തുപ്പിയാല്‍ 5ലക്ഷം

  • By Nisha Bose
Google Oneindia Malayalam News

Ram Jethmalani
ജാബല്‍പൂര്‍: ശ്രീരാമന്‍ മോശം ഭര്‍ത്താവാണെന്ന പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ ബിജെപി നേതാവ് റാം ജെത് മലാനിയുടെ മുഖത്ത് തുപ്പുന്നയാള്‍ക്ക് 5ലക്ഷം രൂപ നല്‍കുമെന്ന് മതനേതാവ്. മഹാമണ്ഡലേശ്വര്‍ സ്വാമി ശ്യാംദാസ് മഹാരാജ് ആണ് ഇത്തരമൊരു വാഗ്ദാനം നടത്തിയിരിക്കുന്നത്.ഞായറാഴ്ച ജബല്‍പ്പൂരിലെ ഗീതാധാം ആശ്രമത്തില്‍ നടന്ന ഒരു പ്രാര്‍ഥനായോഗത്തിനിടെയാണ് സ്വാമി ശ്യാംദാസ് ഇക്കാര്യം അറിയിച്ചത്.

എന്തായാലും തന്റെ വാഗ്ദാനം വെറുതെയായില്ലെന്നാണ് ശ്യാംദാസ് പറയുന്നത്. തന്റെ വാക്കുകള്‍ കേട്ട അനുയായികളില്‍ പലരും ജെത് മലാനിയുടെ വിലാസം തിരക്കി തന്നെ വിളിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ തന്റെ ഫോണിന് വിശ്രമമില്ലെന്നും മതനേതാവ് പറയുന്നു.

താന്‍ ഇത്തരമൊരു വാഗ്ദാനം നടത്തിയതില്‍ തെറ്റൊന്നുമില്ല. ഒരു പ്രക്ഷോഭമുണ്ടാക്കുന്ന തരത്തിലുള്ള പ്രതിഷേധത്തിനല്ല താന്‍ ആഹ്വാനം ചെയ്തത്. മറിച്ച് തികച്ചും ശാന്തമായ രീതിയില്‍ വിശ്വാസികളുടെ പ്രതിഷേധം ജെത് മലാനിയെ അറിയിക്കുകയാണ് ലക്ഷ്യം. ക്ഷമിക്കാനാവാത്ത തെറ്റാണ് ജെത് മലാനി ചെയ്തത്. ആ കുറ്റത്തിന് ഇത്ര ചെറിയ ശിക്ഷ ലഭിക്കുന്നതില്‍ ജെത് മലാനി ഭാഗ്യവാനാണെന്നും ശ്യാംദാസ് പറയുന്നു. മുക്കുവരുടെ വാക്ക് കേട്ട് സീതയെ ഉപേക്ഷിച്ച രാമന്‍ മോശം ഭര്‍ത്താവാണെന്നായിരുന്നു ബിജെപി നേതാവിന്റെ പരാമര്‍ശം

English summary
A local religious leader has announced a reward of Rs 5 lakh for anyone, who spits on lawyer and BJP MP Ram Jethmalani face for describing Lord Ram as a bad husband.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X