മലയാളി നഴ്‌സിന്റെ മൃതദേഹം കണ്ടെത്തി
ലഖ്‌നൊ: ഉത്തര്‍പ്രദേശില്‍ കാണാതായ മലയാളി നഴ്‌സിന്റെ മൃതദേഹം കണ്ടെത്തി. ഒരാഴ്ച മുന്‍പാണ് അമ്പത് വയസുള്ള കൊട്ടാരക്കര പുത്തൂര്‍ സ്വദേശി വിജയമ്മയെ കാണാതായത്. ഊഞ്ചാല്‍ ഗ്രാമത്തിനടുത്ത് ശാരദാ സഹായ് പുഴയുടെ തീരത്താണ് അഴുകിയനിലയില്‍ മൃതദേഹം കാണപ്പെട്ടത്. എട്ടുപവനോളം വരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു.
കവര്‍ച്ചതന്നെയാകാം സംഭവത്തിനുപിന്നിലെന്ന് പോലീസ് പറഞ്ഞു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് നിഗമനം. പോസ്റ്റ്‌മോര്‍ട്ടം ചൊവ്വാഴ്ച നടക്കും.
റായ്ബറേലിയിലെ വീട്ടില്‍ നിന്നും ജോലിക്ക് പോകാനായി ഇറങ്ങിയ വിജയമ്മയെ കാറിലെത്തിയ സംഘം ലിഫ്റ്റ് നല്‍കി തട്ടിക്കൊണ്ടു പോവുകയായിരുന്നു. കാറുടമയുള്‍പ്പെടെ രണ്ടുപേരെ പോലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ ഒരാളുടെ സഹോദരനെയാണ് ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്. വിജയമ്മയുടെ മൊബൈല്‍ഫോണ്‍ ഊഞ്ചാല്‍ ഗ്രാമത്തിനു സമീപത്തുനിന്ന് നേരത്തേ കണ്ടെത്തിയിരുന്നു.
അമേഠിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു വിജയമ്മ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ഒറ്റക്കായിരുന്നു താമസം. വിജയമ്മയുടെ മകന്‍ ബിനു സി.ആര്‍.പി.എഫ്. ബാംഗ്ലൂര്‍ ക്യാമ്പിലാണ് ജോലി ചെയ്യുന്നത്.
വിജയമ്മയെ കാണാതായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസില്‍ കാര്യമായ പുരോഗതി കാണാത്തതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി മുതല്‍ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍വരെ ഇടപെട്ടിരുന്നു. കേസ് അന്വേഷിക്കുന്ന എസ്.ഐ.യെ മാറ്റി. യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവും കേസന്വേഷണം ഊര്‍ജിതമാക്കാന്‍ ഇടപെട്ടു.












Click it and Unblock the Notifications