കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1100കോടിയുടെ തട്ടിപ്പ്, ദമ്പതികള്‍ അറസ്റ്റില്‍

Google Oneindia Malayalam News

ദില്ലി: എഴുസംസ്ഥാനങ്ങളില്‍ നിന്നായി രണ്ടു ലക്ഷത്തോളം ആളുകളെ കബളിപ്പിച്ച് 1100കോടിയോളം രൂപ തട്ടിയെടുത്ത ദമ്പതികളെ പോലിസ് അറസ്റ്റ് ചെയ്തു. ഒന്നരവര്‍ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലിസിന് പ്രതികളെ പിടിയ്ക്കാന്‍ സാധിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപതട്ടിപ്പുകളിലൊന്നാണിത്.

Stock Fraud

ഉല്ലാസ് പ്രഭാകര്‍ ഖെയ്‌റെ(33), ഭാര്യ രക്ഷാ ജെ ഉര്‍സ്(30) എന്നിവരാണ് പിടിയിലായത്. സ്റ്റോക്ക് ഗുരു ഇന്ത്യ എന്ന പേരില്‍ കമ്പനിയുണ്ടാക്കി ആറു മാസം കൊണ്ട് പണം ഇരട്ടിപ്പിക്കാമെന്ന മോഹനവാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്.

കമ്പനി നടത്തുമ്പോള്‍ ലോകേശ്വര്‍ ദേവ് ജെയിന്‍, പ്രിയങ്ക ദേവ് ജെയിന്‍ എന്നീ പേരുകളാണ് രണ്ടു പേരും സ്വീകരിച്ചത്. വന്‍കിട പരസ്യ പ്രചാരണപ്രവര്‍ത്തനങ്ങളുടെ പിന്തുണയോടെ ലക്ഷകണക്കിന് ആളുകളെ ആകര്‍ഷിച്ച കമ്പനി അടച്ചുപൂട്ടി രണ്ടു പേരും മുങ്ങുകയായിരുന്നു.

നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് കേസ് ഏറ്റെടുത്ത ദില്ലി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ വെച്ചാണ് രണ്ടു പേരെയും അറസ്റ്റ് ചെയ്തത്. പുതിയ പേരില്‍ കമ്പനിയുണ്ടാക്കി സമാനമായ തട്ടിപ്പിനുള്ള ഒരുക്കങ്ങള്‍ നടത്തുമ്പോഴായിരുന്നു പോലിസിന്റെ വരവ്.

തട്ടിപ്പിലൂടെ നേടിയെടുത്ത പണമുപയോഗിച്ച് വിവിധ സംസ്ഥാനങ്ങളില്‍ ഫ്‌ലാറ്റുകളും സ്ഥലങ്ങളും വാങ്ങികൂട്ടിയിട്ടുണ്ട്. 20 ബാങ്കുകളിലായി 94 ബാങ്ക് എക്കൗണ്ടുകളാണ് രണ്ടു പേരും ഓപ്പറേറ്റ് ചെയ്യുന്നത്. റിസര്‍വ് ബാങ്കിലോ സെബിയിലോ രജിസ്റ്റര്‍ ചെയ്യാതെയാണ് ഉല്ലാസും ഭാര്യയും സ്‌റ്റോക്ക് ഗുരു ഇന്ത്യ എന്ന കമ്പനി രൂപീകരിച്ചത്.

English summary
Duping around two lakh investors from seven states of nearly Rs. 1100 crore, Couple arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X