Get Updates
Get notified of breaking news, exclusive insights, and must-see stories!

നുണപരിശോധന: സമന്‍സ് കൈപ്പറ്റുമെന്ന് എംഎം മണി

MM Mani
തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ നുണ പരിശോധനയ്ക്ക് ഹാജരാവാനുളള നോട്ടീസ് ബുധനാഴ്ച കൈപ്പറ്റുമെന്ന് സിപിഎം നേതാവ് എംഎം മണി. യാത്രയിലായതിനാല്‍ ചൊവ്വാഴ്ച നോട്ടീസ് കൈപ്പറ്റാനാവില്ല എന്നാണ് മണിയുടെ വിശദീകരണം. കേസിലെ പ്രതികളായ ഒ.ജി മദനന്‍, എ.കെ ദാമോദരന്‍, കുട്ടന്‍ എന്നിവരെയാണ് മണിയെ കൂടാതെ നുണപരിശോധനയ്ക്ക് വിധേയരാക്കുന്നത്.

പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴികളില്‍ വൈരുധ്യമുണ്ടായതിനാലാണ് നുണപരിശോധനയ്ക്ക് വിധേയരാക്കുന്നത്. നുണപരിശോധനയ്ക്ക് ശേഷം അറസ്റ്റുണ്ടാവുമെന്ന സൂചനയുണ്ട്.

നുണ പരിശോധനയ്ക്ക് ഹാജരാകാന്‍ നാല് പേര്‍ക്കും ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലായിരിക്കും പരിശോധന നടക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മണക്കാട് എംഎം മണി നടത്തിയ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി എന്നും കേസില്‍ എംഎം മണിയെ താമസിയാതെ അറസ്റ്റ് ചെയ്യും എന്നും അന്വേഷണ സംഘം സൂചിപ്പിച്ചിരുന്നു. നാലു പേരും നുണ പരിശോധനയ്ക്ക് തയ്യാറായില്ലെങ്കില്‍ അത് പ്രതികള്‍ക്ക് എതിരായ തെളിവായി സ്വീകരിക്കും.

കേസിന്റെ കാലപ്പഴക്കം, പ്രതികള്‍ കുറ്റം നിഷേധിച്ചു എന്നീ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+