Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശ്ശൂരിലെ നഴ്‌സുമാര്‍ സമരത്തിലേയ്ക്ക്

Nurse
തൃശൂര്‍: തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്. കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സമര പ്രഖ്യാപനം നടത്തിയത്.

നഴ്‌സുമാരുടെ ആവശ്യം നവംബര്‍ 17ന് നടത്തുന്ന ചര്‍ച്ചയില്‍ പരിഗണിക്കാമെന്നായിരുന്നു ആശുപത്രി മാനേജ്‌മെന്റിന്റെ നിലപാട്. എന്നാല്‍ ചൊവ്വാഴ്ച തന്നെ വിഷയത്തില്‍ തീരുമാനമെടുക്കണമെന്ന ആവശ്യത്തില്‍ നഴ്‌സുമാര്‍ ഉറച്ചു നിന്നതിനെ തുടര്‍ന്ന് ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.

ഇതിനിടെ മദര്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ നടത്തി വന്ന സമരത്തിന് പിന്തുണ നല്‍കിക്കൊണ്ട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ചൊവ്വാഴ്ച പണിമുടക്കിയിരുന്നു. ഇതെ തുടര്‍ന്ന് മിക്ക സ്വകാര്യ ആശുപത്രികളുടേയും പ്രവര്‍ത്തനം നിലച്ചു. ചില ആശുപത്രികളില്‍ അത്യാഹിത വിഭാഗം പോലും പ്രവര്‍ത്തിച്ചില്ല.

നവംബര്‍ 15 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനായിരുന്നു തീരുമാനമെങ്കിലും കഴിഞ്ഞ ദിവസം മദര്‍ ആശുപത്രിയ്ക്ക് മുന്നില്‍ നടത്തിയ പ്രതിഷേധക്കാരെ പൊലീസ് നീക്കം ചെയ്ത നടപടി സംഘര്‍ഷത്തില്‍ കലാശിച്ചതോടെയാണ് മിന്നല്‍പ്പണിമുടക്ക് നടത്തിയത്.

മദര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് മിനിമം വേതനം നല്‍കണമെന്നും പിരിച്ചു വിട്ട 15 പേരെ തിരിച്ചെടുക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. അതേസമയം തൊഴില്‍ പ്രശ്‌നം ഇല്ലാത്ത ആശുപത്രിയിലെ നഴ്‌സുമാരെ കൂടി സമരത്തിലിറക്കി രോഗികളെ ബുദ്ധിമുട്ടിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ആശുപത്രി ഉടമകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+