കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീധരന് ജാടയെന്ന് പിസി ജോര്‍ജ്

  • By Nisha Bose
Google Oneindia Malayalam News

PC George
കോട്ടയം: മെട്രോ മാന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇ ശ്രീധരനെതിരെ ചീഫ് വിപ്പ് പിസി ജോര്‍ജ്. ഇ ശ്രീധരന് ജാടയും അഹങ്കാരവുമാണെന്നാണ് ജോര്‍ജിന്റെ ആരോപണം.

ശ്രീധരനില്ലെങ്കില്‍ മെട്രോ റയില്‍ പദ്ധതി നടക്കില്ലെന്ന് താന്‍ കരുതുന്നില്ല. ഇക്കാര്യം യുഡിഎഫ് യോഗത്തില്‍ അറിയിച്ചിരുന്നു. ശ്രീധരനില്ലെങ്കില്‍ പ്രളയം എന്നത് തെറ്റായ ധാരണയാണ്. കൊച്ചി മെട്രോ റയില്‍ പദ്ധതി ശ്രീധരന്‍ ഏറ്റെടുക്കണം എന്ന് കേരളം മുഴുവന്‍ പറയുമ്പോള്‍ ദില്ലി മെട്രോ കോര്‍പ്പറേഷന്റെ മുന്‍ എംഡി കൂടിയായ ശ്രീധരന് അത് കേട്ട ഭാവമില്ല. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമെല്ലാം ശ്രീധരന്റെ പിന്നാലെയാണ്. എല്ലാവരും ഇങ്ങനെ ശ്രീധരന്റെ പിന്നാലെ നടക്കുന്നത് കാണുമ്പോള്‍ തനിക്ക് നാണമാവുകയാണെന്നും ജോര്‍ജ് പറഞ്ഞു. ഇരു മുന്നണികളും നേതാക്കളും തന്റെ പിറകേ നടക്കുമ്പോഴും ധാര്‍ഷ്ട്യവും അഹങ്കാരവും കൈവിടാന്‍ ശ്രീധരന്‍ തയ്യാറായിട്ടില്ലെന്നും ജോര്‍ജ് കുറ്റപ്പെടുത്തി.

കണ്‍സള്‍ട്ടന്‍സി ഫീസിന്റെ പേരില്‍ ഡിഎംആര്‍സി കേരളത്തെ കൊള്ളയടിയ്ക്കുകയാണെന്നും ചീഫ് വിപ്പ് ആരോപിച്ചു. ആദ്യം 12 ശതമാനം കണ്‍സള്‍ട്ടന്‍സി ഫീസ് വേണമെന്നായിരുന്നു നിലപാട്. എന്നാല്‍ പിന്നീട് ആഗോള ടെന്‍ഡര്‍ വിളിയ്ക്കാമെന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തിയപ്പോള്‍ ഫീസ് ആറു ശതമാനമാക്കി കുറയ്ക്കാന്‍ തയ്യാറായെന്നും ജോര്‍ജ് പറഞ്ഞു.

മുഖ്യമന്ത്രിയാകാന്‍ രമേശ് ചെന്നിത്തല എന്തുകൊണ്ടും യോഗ്യനാണെന്ന് ഒരു ചോദ്യത്തിനുള്ള മറുപടിയായി ജോര്‍ജ് പറഞ്ഞു. ചെന്നിത്തല മുഖ്യമന്ത്രിയാവണമെന്ന വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നു. വെള്ളാപ്പള്ളി വിവരമുള്ള നേതാവാണെന്നും ജോര്‍ജ് പറഞ്ഞു.

English summary
Chief Whip PC George alleged that Kochi Mtero Rail project can implement with out Sreedharan's help
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X