കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിനിലെ ഭക്ഷണ വില കുത്തനെ ഉയര്‍ത്തി

  • By Nisha Bose
Google Oneindia Malayalam News

Train Food,
തിരുവനന്തപുരം: തീവണ്ടിയിലെ ഭക്ഷണ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ത്തി. ചായയും കാപ്പിയും ഒഴികെയുള്ള ഭക്ഷണ സാധനങ്ങള്‍ക്കെല്ലാം വില കൂട്ടിയിട്ടുണ്ട്.

പുതുക്കിയ നിരക്ക് പ്രകാരം ഉഴുന്നുവട ഒന്നിന് 10രൂപയാണ്. വെജിറ്റബിള്‍ കട്‌ലറ്റിനും ഡബിള്‍ ഓംലറ്റിനും 29 രൂപയും ഉപ്പുമാവിന് 20 രൂപയും നല്‍കണം. ചിക്കന്‍ ബിരിയാണിയ്ക്ക് എട്ടു രൂപ വര്‍ധിപ്പിച്ചു. 92 രൂപ രൂപയാണ് പുതുക്കിയ നിരക്ക്. എഗ് ബിരിയാണിയ്ക്ക് ആറു രൂപ കൂട്ടി. ഇനി മുതല്‍ എഗ് ബിരിയാണിയ്്ക്ക് 63 രൂപ നല്‍കണം. വെജിറ്റബിള്‍ ബിരിയാണിയുടെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 40 രൂപയായിരുന്ന വെജ് ബിരിയാണിയ്ക്ക് ഇനി മുതല്‍ 53 രൂപ നല്‍കണം.

റെയില്‍വേ സ്റ്റേഷനുകളിലെ സ്റ്റാളുകളിലും നിരക്ക് വര്‍ധന ബാധകമായിരിക്കും. മുന്‍പ് കരാര്‍ അടിസ്ഥാനത്തിലായിരുന്നു തീവണ്ടികളില്‍ ഭക്ഷണ വില്‍പ്പന അനുവദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ റെയില്‍വേ നേരിട്ടാണ് ഭക്ഷണ വില്‍പ്പന നടത്തുന്നത്.

യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഭക്ഷണ വില കുത്തനെ കൂട്ടിയതെന്ന് വിവിധ സംഘടനകളും യാത്രക്കാരും ആരോപിച്ചു. അതേസമയം പാചക വാതകം, ഡീസല്‍ എന്നിവയ്ക്ക് വില വര്‍ധിച്ച സാഹചര്യത്തിലാണ് ഭക്ഷണ വിലയും ഉയര്‍ത്തിയതെന്നാണ് റെയില്‍വേ അധികൃതരുടെ വാദം.

English summary
With the Indian Railways increasing the rates of food items passengers are finding the hike rather unpalatable.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X