എം-പൈസയുമായി വോഡഫോണും ഐസിഐസിഐയും

സേവനം ആവശ്യമുള്ള വോഡഫോണ്‍ വരിക്കാര്‍ ഐസിഐസിഐ ബാങ്കില്‍ ഒരു മൊബൈല്‍ മണി അക്കൗണ്ട് തുറക്കണം. പണം നിക്ഷേപിക്കുക, പിന്‍വലിക്കുക, ഇന്ത്യയിലെ ഏതു മൊബൈല്‍ ഫോണിലേയ്ക്കും പണമയക്കുക, മൊബൈല്‍ റീചാര്‍ജ്, ഡിടിഎച്ച്, യൂടിലിറ്റി ബില്ലുകള്‍ തുടങ്ങിയവ അടയ്ക്കുക, ഇന്ത്യയിലെ ഏതു ബാങ്ക് അക്കൗണ്ടിലേക്കും പണമയക്കുക, ഷോപ്പിങ് നടത്തുക ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ എം-പൈസ ഉപയോഗിച്ചു നടത്താം.
വോഡഫോണിന്റെ വിശാലമായ വിതരണശൃംഖലയും ഐസിഐസിഐ ബാങ്കിന്റെ സുരക്ഷിതമായ സാമ്പത്തക സേവനങ്ങളും ഒരുമിക്കുകയാണ് ഈ എം-പൈസ എന്ന പുതിയ സംവിധാനത്തിലൂടെയെന്ന് ഇരു കമ്പനികളുടെയും വക്താക്കള്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications