തുപ്പല്‍ ഭീഷണിയ്‌ക്കെതിരെ ജെത് മലാനി
മുംബൈ: തന്റെ മുഖത്ത് തുപ്പുന്നവര്‍ക്ക് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്ത മഹാമണ്ഡലേശ്വര്‍ സ്വാമി ശ്യാംദാസ് മഹാരാജിനെതിരെ
ജെത് മലാനി രംഗത്തെത്തി. പരസ്യമായി ഇത്തരമൊരു പ്രസ്താവന നടത്തുക വഴി സ്വാമി തന്നെ അപമാനിയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ജെത് മലാനി വ്യക്തമാക്കി.
ശ്രീരാമന്‍ മോശം ഭര്‍ത്താവാണെന്ന ജെത് മലാനിയുടെ പരാമര്‍ശമാണ് വിവാദത്തിന് വഴിയൊരുക്കിയത്. ഇതെ തുടര്‍ന്ന് വിവിധ ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഞായറാഴ്ച ജബല്‍പ്പൂരിലെ ഗീതാധാം ആശ്രമത്തില്‍ നടന്ന ഒരു പ്രാര്‍ഥനായോഗത്തിനിടെയാണ് ജെത് മലാനിയുടെ മുഖത്ത് തുപ്പുന്നവര്‍ക്ക് 5 ലക്ഷം രൂപ നല്‍കുമെന്ന് മഹാമണ്ഡലേശ്വര്‍ സ്വാമി ശ്യാംദാസ് മഹാരാജ് വാഗ്്ദാനം ചെയ്തത്.
ക്ഷമിക്കാനാവാത്ത തെറ്റാണ് ജെത് മലാനി ചെയ്തതെന്നും ആ കുറ്റത്തിന് ഇത്ര ചെറിയ ശിക്ഷ ലഭിക്കുന്നതില്‍ ജെത് മലാനി ഭാഗ്യവാനാണെന്നുമായിരുന്നു സ്വാമി പറഞ്ഞത്. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലായ ജെത് മലാനിയെ പിന്തുണയ്ക്കാന്‍ ബിജെപി തയ്യാറായില്ല. ജെത് മലാനിയുടെ പരാമര്‍ശം തികച്ചും വ്യക്തിപരമാണെന്നും അത് പാര്‍ട്ടിയുടെ അഭിപ്രായമായി കണക്കാക്കേണ്ടതില്ലെന്നുമായിരുന്നു ബിജെപിയുടെ നിലപാട്.












Click it and Unblock the Notifications