ദിഗ് വിജയ് സിങ് 50 കോടി നല്‍കണമെന്ന് രാഖി

താന്‍ ദിഗ് വിജയ് സിങ്ങിനെ ഏറെ ബഹുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം തന്നെ ആക്രമിച്ചിരിക്കുകയാണ്. എന്റെ പേരുപയോഗിച്ച് കേജ്രിവാളിനെ വിമര്‍ശിച്ച നടപടി ശരിയായില്ല. തന്നേയും കെജ്രിവാളിനേയും ഒരിക്കലും താരതമ്യം ചെയ്യരുതായിരുന്നുവെന്നും രാഖി പറഞ്ഞു. മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഖി.
തന്റെ പ്രസ്താവനയിലൂടെ സ്ത്രീകളെ മുഴുവന്‍ ദിഗ് വിജയ് സിങ് അപമാനിച്ചിരിക്കുകയാണെന്നും രാഖി പറഞ്ഞു. ദിഗ് വിജയ് സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് മുംബൈ പൊലീസ് കമ്മീഷണര്‍ക്കും മഹാരാഷ്ട്ര ആഭ്യന്തര സെക്രട്ടറിയ്ക്കും കത്തയച്ചതായും രാഖി അറിയിച്ചു.
രാഖിയും കേജ്രിവാളും എന്തൊക്കെയോ തുറന്ന് കാണിക്കാന്‍ ശ്രമിക്കുന്നവരാണ്. എന്നാല്‍ അതിലൊന്നും ഉണ്ടാകാറില്ലെന്നായിരുന്നു ദിഗ് വിജയ് സിങ്ങിന്റെ പരാമര്‍ശം. തന്നോട് ക്ഷമിക്കണം. താന്‍ രാഖിയുടെ ഒരു പഴയ ആരാധകനാണെന്ന് കൂടി സിങ് പറഞ്ഞിരുന്നു.












Click it and Unblock the Notifications