കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂരിനെതിരെ വിചാരണ തുടരണം

  • By Nisha Bose
Google Oneindia Malayalam News

Shashi Tharoor
കൊച്ചി: ദേശീയഗാനത്തോട് അനാദരവ് കാണിച്ച സംഭവത്തില്‍ കേന്ദ്രസഹമന്ത്രി ശശി തരൂരിനെതിരെ വിചാരണ തുടരണമെന്ന് ഹൈക്കോടതി ഉത്തരവ്. വിചാരണ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് തരൂര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

2008 ഡിസംബര്‍ 16ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നടന്ന ദേശീയഗാനാലാപനത്തിനിടെയാണ് സംഭവം. ദേശീയഗാനം ആലപിയ്ക്കുന്നത് നിര്‍ത്തിവയ്പ്പിച്ച തരൂര്‍ നെ്ഞ്ചില്‍ കൈ ചേര്‍ത്തു വച്ച് അമേരിക്കന്‍ മാതൃകയില്‍ ഗാനാലാപനം തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനെതിരെ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോയ് കൈതാരം കോടതിയെ സമീപിക്കുകയായിരുന്നു.

കേസ് പരിഗണിച്ച മജിസ്‌ട്രേറ്റ് കോടതി തരൂരിനെതിരെ വിചാരണയ്ക്ക് അനുമതി നല്‍കിയിരുന്നു. ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ദേശീയപതാകയെ അപമാനിക്കുന്ന വിധത്തില്‍ തരൂര്‍ പെരുമാറിയിട്ടില്ലെന്നും തരൂരിന്റെ അഭിഭാഷകന്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു. എന്നാല്‍ വീഡിയോ ദൃശ്യങ്ങള്‍ പരിഗണിക്കണമെന്ന ആവശ്യവും മജിസ്‌ട്രേറ്റ് കോടതി തള്ളിക്കളയുകയായിരുന്നു. ഇതെ തുടര്‍ന്നാണ് തരൂര്‍ ഹൈക്കോടതിയെ സമീപിച്ചത്.ദേശീയ ചിഹ്നങ്ങളോടുള്ള അവഹേളനം തടയുക എന്ന ഉദ്ദേശത്തോടെയുള്ള 1971 നിയമപ്രകാരം തരൂര്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി കേസെടുത്തത്.

English summary
The Kerala High Court on Wednesday ordered to continue all further proceedings in a case relating to ‘showing disrespect to the National Anthem' against Shashi Tharoor, MP, pending before a magistrate court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X