ലിസിയ്ക്ക് കോടതിയുടെ അന്ത്യശാസനം

കേസില്‍ കഴിഞ്ഞ ദിവസം ലിസി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കോടതി ഉത്തരവ് അനുസരിച്ച് 1.15 ലക്ഷം രൂപ ജില്ലാ കളക്ടര്‍ മുമ്പാകെ കെട്ടിവച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
തന്റെ മാമോദീസ ചടങ്ങിന്റെ രേഖകളിലോ, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലോ, പാസ്‌പോര്‍ട്ട് രേഖകളിലോ വര്‍ക്കി പിതാവാണെന്നുള്ളതിന് തെളിവില്ലെന്നും 30 വര്‍ഷത്തിലേറെയായി ഓമനയെന്ന സ്ത്രീക്കൊപ്പം താമസിക്കുന്ന പരാതിക്കാരന് ജീവിക്കാന്‍ ആവശ്യമായ സ്വത്തും വരുമാനവുമുണ്ടെന്നും സത്യവാങ്മൂലത്തില്‍ ലിസി കോടതിയെ അറിയിച്ചു.
പിതാവാണെന്നവകാശപ്പെട്ട് എത്തിയിട്ടുള്ള എന്‍.ഡി. വര്‍ക്കിയെ അറിയില്ലെന്നും ലിസിയും അമ്മയും വര്‍ഷങ്ങളോളം ആരുടെയും സഹായമില്ലാതെയാണു ജീവിച്ചിരുന്നതെന്നും സത്യണ്ടവാങ്മൂലത്തില്‍ പറയുന്നുണ്ട്.
വര്‍ക്കിക്ക് ജീവനാംശം നല്‍കണമെന്നുള്ള കോടതി വിധി ലംഘിച്ചതിനു കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതിനായി ലിസിയും ഇവര്‍ക്ക് അനുകൂലമായ നിലപാടെടുത്ത എറണാകുളം ജില്ലാ കളക്ടറും നേരിട്ടു ഹാജരാകണണ്ടമെന്ന് ജസ്റ്റിസ് ബി.പി. റേയുടെ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications