കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിസിയ്ക്ക് കോടതിയുടെ അന്ത്യശാസനം

  • By Ajith Babu
Google Oneindia Malayalam News

Lissy Priyadarshan
കൊച്ചി: പിതാവിന് ജീവനാംശം നല്‍കിയില്ലെന്ന പരാതിയില്‍ ചലച്ചിത്ര നടിയും സംവിധായകന്‍ പ്രിയദര്‍ശന്റെ ഭാര്യയുമായ ലിസി പ്രിയദര്‍ശന്‍ വ്യാഴാഴ്ച ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇത് ലിസിയ്ക്കുള്ള അവസാന അവസരമാണെന്നും കോടതി വ്യക്തമാക്കി. കേസില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന ഹര്‍ജി തള്ളിയ കോടതി നവംബര്‍ 14ന് ലിസി ഹജാരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് അന്ത്യശാസനം.

കേസില്‍ കഴിഞ്ഞ ദിവസം ലിസി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കോടതി ഉത്തരവ് അനുസരിച്ച് 1.15 ലക്ഷം രൂപ ജില്ലാ കളക്ടര്‍ മുമ്പാകെ കെട്ടിവച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

തന്റെ മാമോദീസ ചടങ്ങിന്റെ രേഖകളിലോ, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലോ, പാസ്‌പോര്‍ട്ട് രേഖകളിലോ വര്‍ക്കി പിതാവാണെന്നുള്ളതിന് തെളിവില്ലെന്നും 30 വര്‍ഷത്തിലേറെയായി ഓമനയെന്ന സ്ത്രീക്കൊപ്പം താമസിക്കുന്ന പരാതിക്കാരന് ജീവിക്കാന്‍ ആവശ്യമായ സ്വത്തും വരുമാനവുമുണ്ടെന്നും സത്യവാങ്മൂലത്തില്‍ ലിസി കോടതിയെ അറിയിച്ചു.

പിതാവാണെന്നവകാശപ്പെട്ട് എത്തിയിട്ടുള്ള എന്‍.ഡി. വര്‍ക്കിയെ അറിയില്ലെന്നും ലിസിയും അമ്മയും വര്‍ഷങ്ങളോളം ആരുടെയും സഹായമില്ലാതെയാണു ജീവിച്ചിരുന്നതെന്നും സത്യണ്ടവാങ്മൂലത്തില്‍ പറയുന്നുണ്ട്.

വര്‍ക്കിക്ക് ജീവനാംശം നല്‍കണമെന്നുള്ള കോടതി വിധി ലംഘിച്ചതിനു കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതിനായി ലിസിയും ഇവര്‍ക്ക് അനുകൂലമായ നിലപാടെടുത്ത എറണാകുളം ജില്ലാ കളക്ടറും നേരിട്ടു ഹാജരാകണണ്ടമെന്ന് ജസ്റ്റിസ് ബി.പി. റേയുടെ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

English summary
The Kerala High court today ordered issue of notice to Lissy, former Malayalam actress in a maintenance case filed by her father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X