കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോഡ്‌ഷെഡിങ് തുടരുമെന്ന് ആര്യാടന്‍

  • By Nisha Bose
Google Oneindia Malayalam News

Power Cut
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് തുടരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. തുലാവര്‍ഷം വേണ്ടതുപോലെ ലഭിക്കാത്തതിനാല്‍ വെദ്യുതി നിയന്ത്രണം തുടരേണ്ട സാഹചര്യമാണ്. വൈദ്യുതി ഉപഭോഗം കൂടിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു

ഒരു മണിക്കൂര്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തിയിട്ടും വൈദ്യുതി ഉപഭോഗം കുറയുന്നില്ല. ഇന്‍വെര്‍ട്ടറുകളുടെ ഉപയോഗം മൂലമാണ് വൈദ്യുതി ഉപഭോഗം കുറയാത്തതെന്നും മന്ത്രി പറഞ്ഞു. അണക്കെട്ടുകളിലെ ജലനിരപ്പ് തൃപ്തികരമല്ല. സംസ്ഥാനത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ 40 ശതമാനം മാത്രമാണ് ഉല്പാദിപ്പിക്കുന്നതെന്നും ആര്യാടന്‍ പറഞ്ഞു.

രാവിലെ ആറിനും ഒമ്പതിനും ഇടയില്‍ അര മണിക്കൂറും വൈകുന്നേരം ആറിനും രാത്രി 10നും ഇടയില്‍ അര മണിക്കൂറുമായി ദിവസം ഒരു മണിക്കൂര്‍ ലോഡ്‌ഷെഡിങ്ങാണ് ഇപ്പോള്‍ ഉള്ളത്. രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഗണിച്ച് നവംബര്‍ മാസം വരെ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്താനാണ് റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിരുന്നത്.

വൈദ്യുതി ഉപഭോഗം കുറയ്ക്കാനായി സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ കെഎസ്ഇബി സ്വീകരിച്ചിരുന്നു. വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് ദീപാലങ്കാരങ്ങള്‍ നിരോധിച്ചിരുന്നു. വ്യവസായങ്ങള്‍ക്കും കര്‍ശനമായ വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.എല്ലാ ചെറുകിട വ്യവസായികളും വാണിജ്യ ഉപയോക്താക്കളും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കളും ഉപയോഗം പരമാവധി കുറയ്ക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു

English summary
One hour load shedding in the state will continue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X