നുണപരിശോധന: മണിക്ക് നോട്ടീസ് നല്‍കി
തൊടുപുഴ: അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് നുണപരിശോധയ്ക്ക് തയ്യാറാണോ എന്ന് അറിയിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് അന്വേഷണ ഉദ്യോഗസ്ഥര്‍ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എംഎം മണിയ്ക്ക് കൈമാറി.
ഏഴുദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. മണിയ്ക്ക് പുറമേ ഒ.ജി.മദനന്‍, എ.കെ.ദാമോദരന്‍ ഉടുമ്പന്‍ചോല സ്വദേശി കൈനകരി കുട്ടന്‍ എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.നിയമവിദഗ്ദ്ധരുമായി ആലോചിച്ചശേഷം മാത്രമേ നോട്ടീസിന് മറുപടി നല്‍കുകയുള്ളൂവെന്ന് എം.എം. മണി അറിയിച്ചു.
കഴിഞ്ഞ ദിവസം തന്നെ മണിയ്ക്ക് നോട്ടീസ് കൈമാറാന്‍ ശ്രമിച്ചിരുന്നെങ്കിലും മണി സ്ഥലത്തില്ലാതിരുന്നതിനാല്‍ ഇതിന് കഴിഞ്ഞില്ല. നോട്ടീസ് ബുധനാഴ്ച കൈപ്പറ്റുമെന്ന് മണിയും അറിയിച്ചിരുന്നു.
യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി 1982 നവംബര്‍ 13ന് മണത്തോട് ഏലത്തോട്ടത്തില്‍ വച്ചാണ് വെടിയേറ്റു മരിച്ച സംഭവത്തിലാണ് തുടരന്വേഷണം നടത്തുന്നത്. അന്ന് 80 പേരെ പ്രതി ചേര്‍ത്തിരുന്നെങ്കിലും വ്യക്തമായ തെളിവില്ലാത്തതിനാല്‍ കേസ് തള്ളിപ്പോയി. പിന്നീട് സിപിഎം കൊല ചെയ്തിട്ടുണ്ടെന്ന പേരില്‍ എംഎം മണി മണക്കാട് നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്.












Click it and Unblock the Notifications