കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരില്‍ നഴ്സുമാര്‍ കൂട്ടത്തോടെ സമരത്തില്‍

  • By Ajith Babu
Google Oneindia Malayalam News

Nurse
തൃശൂര്‍: നഴ്‌സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചതോടെ തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റി. തൃശൂര്‍ നഗരത്തിനടുത്ത് ഒളരിയിലെ മദര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണുമായുള്ള ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് അനശ്ചിതകാല സമരവുമായി മുന്നോട്ട് പോകാന്‍ നഴ്‌സുമാര്‍ തീരുമാനിച്ചത്. അത്യാഹിത വിഭാഗങ്ങളിലെ നഴ്‌സുമാരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് യുണൈറ്റഡ് നഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

മദര്‍ ആശുപത്രി പ്രശ്‌നം രണ്ട് ദിവസത്തിനകം ചര്‍ച്ചചെയ്്ത് പരിഹരിക്കാമെന്നും ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഈ മാസം 27ന് ചര്‍ച്ച ചെയ്യാമെന്നും മന്ത്രി അറിയിച്ചെങ്കിലും നഴ്‌സുമാര്‍ വഴങ്ങിയില്ല.

മദര്‍ ആശുപത്രിയില്‍ സസ്‌പെന്റ് ചെയ്ത 15 നഴ്‌സുമാരെ തിരിച്ചെടുക്കുന്നതിനെ ചൊല്ലിയാണ് പ്രധാന തര്‍ക്കം. എന്തുവന്നാലും ഇവരെ തിരിച്ചെടുക്കില്ലെന്ന് മാനേജ്‌മെന്റ് പറയുമ്പോള്‍ തിരിച്ചെടുക്കാതെ സമരം നിര്‍ത്തില്ലെന്ന നിലപാടിലാണ് സംഘടന. മിനിമം വേതനം നല്‍കുക, അന്യായമായ സ്ഥലംമാറ്റം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 71 ദിവസമായി മദര്‍ ആശുപത്രിയില്‍ സമരം തുടങ്ങിയിട്ട്.

നഴ്‌സുമാര്‍ കൂട്ടത്തോടെ സമരത്തിനിറങ്ങിയതോടെ ജില്ലയില്‍ ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ ദുരിതത്തിലായി. അതേസമയം സ്വകാര്യ ആശുപത്രികളിലെ നഴ്‌സിംഗ് സമരം അവസാനിപ്പിയ്ക്കാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ അറിയിച്ചു.

English summary
Following the failure of talks between the district collector and representatives of various nurses’ associations, the nurses have decided to launch their indefinite strike today,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X