ആനക്കൊമ്പ്: ഗണേഷിനെതിരെയുള്ള കേസ് തള്ളി

എന്നാല്‍ ലാലിന് ആനക്കൊമ്പ് സൂക്ഷിക്കാന്‍ നല്‍കിയത് കൃഷ്ണകുമാര്‍ എന്ന വ്യക്തിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചത്. ഇയാള്‍ക്ക് ആനക്കൊമ്പ് നല്‍കിയത് കൊച്ചി രാജകുടുംബാംഗമായ നളിനി രാധാകൃഷ്ണനാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ ധരിപ്പിച്ചിരുന്നു.
2011 ജൂലൈ 22ന്് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് 12 ആനക്കൊമ്പുകള്‍ കണ്ടെടുത്തതെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ആനക്കൊമ്പ് കണ്ടെത്തി ഒരു വര്‍ഷത്തിന് ശേഷമാണ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയത്. മോഹന്‍ലാലിനെ രക്ഷിക്കാനായി കേന്ദ്രമന്ത്രി ജയന്തി നടരാജന് ഗണേഷ്‌കുമാര്‍ കത്തയച്ചെന്നും ഗണേഷ്‌കുമാറിന്റെ നടപടി അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നും ഹരജിയില്‍ പറയുന്നു.
ഗണേഷ്‌കുമാറിന് പുറമെ ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കോടനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍, പ്രിന്‍സിപ്പല്‍ ഓഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരെ കൂടി പ്രതി ചേര്‍ക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം.












Click it and Unblock the Notifications